ജമ്മു കശ്മീരില്‍ 'ഓപ്പറേഷന്‍ ട്രാഷി' ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ജമ്മു കാശ്മീരില്‍ കിഷ്ത്വാറിലെ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യന്‍ സൈന്യം ആരംഭിച്ച 'ഓപ്പറേഷന്‍ ട്രാഷി' എന്ന സൈനിക നീക്കത്തിനിടെ ഉണ്ടായ കനത്ത ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഹവീല്‍ദാര്‍ ഗജേന്ദ്ര സിങ് ആണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ ജമ്മു ആസ്ഥാനമായുള്ള ഇന്ത്യന്‍ ആര്‍മി യൂണിറ്റായ വൈറ്റ് നൈറ്റ് കോര്‍പ്‌സ് 'ഓപ്പറേഷന്‍ ട്രാഷിക' ന് തുടക്കംകുറിച്ചത്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങള്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്.
കിഷ്ത്വാറിലെ ചത്രൂവിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. തിരച്ചില്‍സംഘം വനത്തിനുള്ളിലേക്ക് നീങ്ങുന്നതിനിടെ ഒളിച്ചിരുന്ന മൂന്ന് പേരടങ്ങുന്ന ഭീകരരുടെ സംഘം സൈനികര്‍ക്കുനേരെ തുരുതുരെ വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. ഈ ഏറ്റുമുട്ടലില്‍ ആണ് സൈനികന് വീര മൃത്യു വരിക്കേണ്ടി വന്നത്. ഏറ്റുമുട്ടലിനിടെ ഗ്രനേഡ് ചീളുകള്‍ തറച്ചാണ് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റത്.
https://www.facebook.com/Malayalivartha























