'എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി...' ജെനി ജെറോമിന് അഭിനന്ദവുമായി നടൻ ഷെയ്ൻ നിഗം
കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നിഗം രംഗത്ത് എത്തുകയുണ്ടായി. തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണെന്ന് താരം ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്. എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത്
തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു..
ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കി ചരിത്രം രചിക്കുകയാണ് ഈ മിടുക്കി.
ജെനി ജെറോമിന് അഭിനന്ദനങ്ങൾ. എന്നായിരുന്നു കുറിച്ചത്.
അതേസമയം, ഇന്നലെ രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനത്തിലെ സഹപൈലറ്റായി വിമാനം നിയന്ത്രിച്ചത് 23കാരിയായ ജെനി ജെറോം ആണ്. തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള പൈലറ്റ് ആകണമെന്ന മോഹമാണ് ഇതിലൂടെ പൂവണിയുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി ജെനിയെ തേടി എത്തുകയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് വിമാനം പറത്തിച്ചൂടെ എന്ന ജെനിയുടെ ചോദ്യത്തിന് പിതാവ് ജെറോം തുണയായി.
പ്ലസ് ടു പഠനത്തിന് ശേഷം ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ച ജെനി തന്റെ സ്വപ്നത്തിന് ചിറക്ക് വിരിയിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും. നിരവധി പേരാണ് ജെനിക്ക് ആശംസയുമായി എത്തുന്നത്.
https://www.facebook.com/Malayalivartha
























