വി.ഡി. സതീശനെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് പരാതി; കോവിഡ് ചുമതലയുള്ള ജില്ല കലക്ടര്‍ക്കും പൊലീസ് മേധാവിക്കും തെളിവോട് കൂടിയാണ് പരാതി സമർപ്പിച്ചത്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് പരാതിയുമായി യുവാവ് രംഗത്ത്. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എന്‍. അരുണ്‍ ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ലോക്ഡൗണ്‍ നിയമം ലംഘിച്ച് ഡി.സി.സി. ഒാഫീസില്‍ സ്വീകരണം സംഘടിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
കൂടാതെ, കോവിഡ് ചുമതലയുള്ള ജില്ല കലക്ടര്‍ക്കും പൊലീസ് മേധാവിക്കും തെളിവോട് കൂടിയാണ് പരാതി നല്‍കിയിട്ടുള്ളത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയില്‍ ഹരജി നല്‍കുമെന്നും എന്‍. അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.ഡി. സതീശന്‍ എറണാകുളം ഡി.സി.സി ഒാഫീസിലെത്തിയത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോജ് എം.എല്‍.എ എന്നിവര്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























