സംസ്ഥാനത്തെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത : ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെ ശക്തമായ ഇടിമിന്നൽ ഉണ്ടാകും ..തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്....

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ വീശി അടിക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് മുന്നറിയിപ്പ്. നാളെയോടെ ഇത് യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha
























