ലതിക സുഭാഷ് എന്‍സിപിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം പിന്നീട്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു, അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് എ.കെ. ശശീന്ദ്രന്‍

മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിൽ ചേർന്നേക്കും എന്ന് സൂചന..എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി എന്ന് ലതിക തന്നെ മാധ്യമങ്ങളെ അറിയിച്ചു . ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവർ വ്യക്തമാക്കി
കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടി ആയതിനാണ് എന്‍സിപിയുമായി സഹകരിക്കുന്നത്. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ കഴിയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമങ്ങളുമായി പങ്കുവയ്ക്കും’– അവർ പറഞ്ഞു
അടുപ്പമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ലതിക സുഭാഷ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് വിട്ടു വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന എന്‍സിപി നല്‍കും. ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ലതിക സുഭാഷ് കോൺഗ്രസുമായി അകന്നത്. തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക 7,624 വോട്ട് നേടിയിരുന്നു.
അതേസമയം പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെടും ചെയ്തു . ലതികാ സുഭാഷിലൂടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
https://www.facebook.com/Malayalivartha























