മിണ്ടാപ്രാണികളോടുള്ള ക്രൂരത കൂടുന്നു! ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു റോഡിലേക്ക് എറിഞ്ഞ പൂച്ചകള്‍ക്ക് ദാരുണാന്ത്യം, വാഹനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു

മിണ്ടാപ്രാണികളോടുള്ള ക്രൂരത നിരവധി പ്രദേശങ്ങളിൽ നടക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു സംഭവം കോഴിക്കോട് നടന്നിരിക്കുകയാണ്. ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു പൂച്ചക്കുട്ടികളെ റോഡിലേക്കെറിഞ്ഞ് ഉടമസ്ഥന്റെ ക്രൂരത. കോഴിക്കോട് ചേളന്നൂരിലാണ് സംഭവം. വലിച്ചെറിഞ്ഞപ്പോള്‍ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണു ഗുരുതര പരുക്കേറ്റു.
പൂച്ചക്കുട്ടികളെ ചേളന്നൂരിലെ ആര്‍ആര്‍ടി വൊളന്റിയര്‍മാര്‍ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം.
ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സില്‍വര്‍ നിറമുള്ള കാറില്‍നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കാര്‍ പെട്ടെന്ന് ഓടിച്ചു പോവുകയും ചെയ്തു. പരുക്കേറ്റ് പിടഞ്ഞ പൂച്ചകളെ നാട്ടുകാര്‍ റോഡരികിലേക്ക് മാറ്റുകയും വെള്ളം നല്‍കുകയും ചെയ്തു.
13-ാം വാര്‍ഡ് ആര്‍ആര്‍ടി വൊളന്റിയര്‍ പി.ഷനോജ് ലാല്‍ എത്തി പൂച്ചകളെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. റോഡരികിലെ സിസിടിവി പരിശോധിച്ചെങ്കിലും വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചില്ല. മുന്‍പ് കക്കോടി ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha























