വീണ്ടും അത് ആവർത്തിച്ചു! മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്, നിരാശയിൽ ആരാധകർ

ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നു.
കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ വച്ചത്.
തിരുവല്ലൂര്‍ റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പാര്‍കവിയുടെ നേതൃത്വത്തിലുള്ള സംഘം മേയ് 19ന് രാത്രിയാണ് ചെമ്ബരാമ്ബക്കത്തിലെ ഇവിപി ഫിലിം സിറ്റിയിലെത്തി സെറ്റ് സീല്‍ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ഫെബ്രുവരി 14ന് ആയിരുന്നു 14 മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചത്. ഷോ നിര്‍ത്തിയ അവസാന ആഴ്ചയില്‍ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാന്‍, കിടിലം ഫിറോസ് എന്നീ എട്ടു മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നത്.
അതേസമയം, ബിഗ് ബോസ് മത്സരാർത്ഥികൾ താമസിക്കുന്ന ആഡംബര ഹോട്ടലിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. ഹോട്ടലിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആഡംബര റിസോർട്ടാണ് മത്സരാർത്ഥികൾക്ക് നൽകിയത് .
ഒരു ഫൈവ് സ്റ്റാർ റിസോർട്ടിലാണ് താരങ്ങളെ താമസിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബിഗ് ബോസ് വീട്ടിൽ ഇല്ലെങ്കിലും എല്ലാവിധ പ്രോട്ടോക്കോളും അനുസരിച്ചിട്ടാണ് മത്സരാർത്ഥികളെ താമസിപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ, തമിഴ് നാട്ടിൽ വീണ്ടും ലോക്ക് ഡൌൺ നീട്ടിയിരിക്കുകയാണ്. മെയ് ഇരുപത്തിനാല് മുതൽ ഒരാഴ്ച കൂടിയാണ് തമിഴ്നാട്ടിലെ ലോക്ക് ഡൌൺ നീട്ടിയത് ബിഗ്ബോസ് മലയാളം സീസൺ 3 അടുത്ത ആഴ്ചയോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ബിഗ്ബോസ് പ്രേമികളെ നിരാശപ്പെടുത്തുന്നതാണ് പുതിയ പ്രഖ്യാപനം.
എന്നാൽ ലോക്ക്ഡൌൺ നീട്ടിയ കാലാവധിക്കു ശേഷം ബിഗ്ബോസ് മലയാളം പുനഃരാരംഭിക്കുമോ എന്ന ചർച്ചയും ആരാധർക്കിടയിൽ നടക്കുന്നുണ്ട്. എന്നാൽ അത് വളരെ നീണ്ടുപോകുമെന്ന കാരണം ചൂണ്ടിക്കാട്ടി അതിനുള്ള സാധ്യത കുറവാണെന്നും ചില പ്രേക്ഷകർ പറയുന്നു.
https://www.facebook.com/Malayalivartha

























