തലകീഴായി നിര്‍ത്തി അച്ഛന്‍ മര്‍ദ്ദിച്ചത് അതിക്രൂരമായി; കേരളം ഹൃദയവേദനയോടെ കണ്ട ബിലാലിന്റെ ഇനിയുള്ള ജീവിതം പീസ് വാലിയുടെ സ്‌നേഹ പരിലാളനയില്‍

കേരളം ഹൃദയവേദനയോടെ കണ്ട ബിലാലിന്റെ ഇനിയുള്ള ജീവിതം പീസ് വാലി യുടെ സ്‌നേഹ പരിലാളനയില്‍. കൊച്ചി നെട്ടുര്‍ സ്വദ്ദേശിയായ ബിലാലിനെ തല കീഴായി നിര്‍ത്തി പിതാവ് മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തറത്തു വന്നിരുന്നു.ഇതെത്തുടര്‍ന്ന് വിഷയത്തില്‍ പൊലീസ് ഇടപെടുകയും പൊലീസ് പിതാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഫോര്‍ട്ട്കൊച്ചി ചെറളായികടവ് സുധീര്‍-ഷീബ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബിലാല്‍ (18) നെ പിതാവ് സുധീര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഹൃദയ വേദനയോടെയാണ് കേരളം കണ്ടത്. ഇതേതുടര്‍ന്നാണ് ബിലാലിനെ ഏറ്റെടുക്കാനുള്ള സന്നദ്ധതയറിയിച്ച് ജില്ലാ കളക്ടറുമായും സാമൂഹിക നീതി വകുപ്പുമായും പീസ് വാലിയുടെ ഇടപെടലുണ്ടായത്.
തുടര്‍ന്ന് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസര്‍ പീസ് വാലിക്ക് രേഖാമൂലം ഇക്കാര്യത്തില്‍ അനുമതി നല്‍കി. തുടന്നാണ് ബിലാലിനെ പീസ് വാലി ഏറ്റെടുത്ത് നെല്ലിക്കുഴിയിലേയ്ക്ക് കൊണ്ടു വന്നത്. പീസ് വാലിക്ക് കീഴില്‍ ഇവിടെ പ്രവര്‍ത്തിപ്പിക്കുന്ന സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് ബിലാലിനെ പ്രവേശിപ്പിക്കുന്നത്.
പീസ് വാലി ചെയര്‍മാന്‍ പി എം അബൂബക്കര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ പി എ ഷെരീഫ്, ഡോ മേരി അനിത, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ജമീര്‍ എം കെ, പി എം അഷ്റഫ്, എം എച് അഫ്‌സല്‍ എന്നിവരാണ് കുട്ടിയുടെ വീട്ടിലെത്തി ഏറ്റെടുത്തത്. ചികിത്സക്കും പരിചരണത്തിനും ശേഷം കുട്ടിയെ തിരികെ ഏല്‍പ്പിക്കും. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസും ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























