Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇടപ്പഴിഞ്ഞി സെക്സ് റാക്കറ്റ് കേസ്.... ടി വി സീരിയൽ താരമടക്കം 4 പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവ്

24 MAY 2021 12:09 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷൻ സീരിയൽ താരമുൾപ്പെട്ട തലസ്ഥാനത്തെ ഇടപ്പഴിഞ്ഞി പെൺ വാണിഭക്കേസിൽ സീരിയൽ നടിയടക്കം നാലു പ്രതികളെ ജൂൺ 10 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ അസിസ്റ്റൻറ് സെഷൻസ് കോടതി ഉത്തരവിട്ടു.

സീരിയൽ നടി കിളിമാനൂർ സ്വദേശിനി വേണി എന്ന ആവണിയടക്കം 4 പേരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി നിർദേശിച്ചത്.

 

 

കേസിൽ 1 മുതൽ 4 വരെ പ്രതികളായ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരും ഇടപാടുകാരുമായ ജഗതി സ്വദേശി ശ്രീകുമാരൻ നായർ , മഴവിൽ മനോരമ ചാനലിലടക്കം ശ്രദ്ധേയമായ വേഷം ചെയ്ത ആവണി , ബിന്ദു എന്ന ലൗലി , പുനലൂർ സ്വദേശി മാത്യു ജേക്കബ്ബ് എന്ന വിനോദ് എന്നിവരെയാണ് ഹാജരാക്കേണ്ടത്. എറണാകുളം , തിരുവനന്തപുരം ജില്ലകളിലെ വൻകിട ഹോട്ടലുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സീരിയൽ താരം.
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പഴിഞ്ഞിയിൽ കുടുംബസമേതം താമസിക്കുന്ന ശ്രീകുമാരൻ നായർ വൻ തുക ഈടാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക് വീട് നൽകി വരികയായിരുന്നു. നാട്ടുകാർ പല ആവർത്തി പരാതിപ്പെട്ടിട്ടും മ്യൂസിയം പോലീസ് അനങ്ങിയില്ല.

 

 

നക്ഷത്ര വേശ്യാലയത്തിലെ കണ്ണികൾ വഴി മാസപ്പടി പറ്റുന്നതിനാലാണ് മ്യൂസിയം പോലീസ് നിഷ്ക്രിയമായതെന്ന് ചൂണ്ടിക്കാട്ടി സ്ഥലവാസികൾ സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യവിവരം നൽകി. മ്യൂസിയം പോലീസ് റെയ്ഡ് വിവരം സെക്സ് റാക്കറ്റിന് ചോർത്തി നൽകി റെയ്ഡ് പൊളിക്കുമെന്ന് മനസ്സിലാക്കിയ കമ്മീഷണർ അതീവ രഹസ്യമായി കൻ്റോൺമെൻ്റ് അസി. കമ്മീഷണറെക്കൊണ്ട് റെയ്ഡ് ചെയ്താണ് സംഘത്തെ വലയിലാക്കിയത്.

മ്യൂസിയത്തറിയിച്ചാൽ വല പൊട്ടുമെന്ന് ബോധ്യപ്പെട്ടാണ് കമ്മീഷണർ നേരിട്ട് ഓപ്പറേഷൻ നടത്തിയത്. കമ്മീഷണറാഫീസിൽ എത്തിച്ച വാണിഭ സംഘത്തെ ചോദ്യം ചെയ്ത ശേഷം സംഘത്തിനെതിരെ കേസെടുക്കാൻ മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു.

 


അതേ സമയം 2009 ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസിൽ 5 വർഷം പിന്നിട്ട ശേഷം 2014 ജൂൺ 30 നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ആഴത്തിലുള്ള അന്വേഷണം നടത്തി മുഴുവൻ കണ്ണികളെയും അറസ്റ്റ് ചെയ്ത് റാക്കറ്റിനെ വേരോടെ നിയമത്തിന് മുന്നിൽ ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചിട്ടും മ്യൂസിയം പോലീസ് അനങ്ങിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസ് ഡയറി ഫയൽ പൂഴ്‌ത്തി വച്ച് തെളിവുകൾക്ക് മേൽ ഉറങ്ങിയ മ്യൂസിയം പോലീസ് ഒടുവിൽ കമ്മീഷണർ സ്ഥലം മാറിപ്പോയ ശേഷം റാക്കറ്റിലെ ഉന്നതരെ ഒഴിവാക്കി ആദ്യ 4 പ്രതികളെ മാത്രം വച്ച് നാമമാത്ര കുറ്റപത്രം കോടതിയിൽ ഹാജരാക്കുകയായിരുന്നു.


ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) (അസാന്മാർഗിക പ്രവർത്തനം തടയൽ) നിയമത്തിലെ 3 , 4 , 5 (1) , (6) എന്നീ വകുപ്പുകൾ പ്രകാരം 7 വർഷത്തിന് മേൽ ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമായതിനാൽ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസ് വിചാരണക്കായി തിരുവനന്തപുരം സെഷൻസ് കോടതിയിലേക്ക് കേസ് കമ്മിറ്റ് ചെയ്യുകയായിരുന്നു.

 

 

ക്രിമിനൽ നടപടി ക്രമത്തിലെ 193 , 209 എന്നീ വകുപ്പുകൾ പ്രകാരമാണ് വിചാരണക്കായി കമ്മിറ്റ് ചെയ്തയച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് 7 വർഷം വരെ തടവും പരിധിയില്ലാത്ത പിഴയും ശിക്ഷ വിധിക്കാനധികാരമുണ്ട്. ഇമ്മോറൽ ട്രാഫിക് ( പ്രിവൻഷൻ ) നിയമ പ്രകാരം ചാർജ് ഷീറ്റ് ചെയ്യപ്പെട്ട കേസ് മജിസ്ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട കേസാണ്.

 

വിചാരണക്കൊടുവിൽ തെളിവു മൂല്യം വിലയിരുത്തിയുള്ള കുറ്റ സ്ഥാപനത്തിൽ പ്രതിക്ക് 7 വർഷത്തിന് മേൽ ശിക്ഷ കൊടുക്കണമെന്ന് സി.ജെ.എമ്മിന് തോന്നുന്ന പക്ഷം ശിക്ഷ വിധിക്കാനായി കേസ് റെക്കോർഡുകൾ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചാൽ മതിയാകും. എന്നാൽ കുറ്റകൃത്യത്തിൻ്റെ ഗൗരവവും രീതിയും സ്വഭാവവും കണക്കിലെടുത്ത സിജെഎം സെഷൻസ് കോടതി വിചാരണ ചെയ്യണമെന്ന് നിരീക്ഷിച്ച് തുടക്കത്തിലേ കേസ് വിചാരണക്കായി കേസ് റെക്കോഡുകൾ 2014 ൽ തന്നെ കമ്മിറ്റ് ചെയ്തയക്കുകയായിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 323 പ്രകാരമാണ് സി ജെ എം ജില്ലാ സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തത്.

 

 

മജിസ്ട്രേട്ട് കോടതിയിൽ നിക്ഷിപ്തമായ ഈ വകുപ്പു പ്രകാരം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസല്ലെങ്കിൽ പോലും മജിസ്ട്രേട്ടിന് തൻ്റെ ജയിൽ , പിഴ ശിക്ഷാ അധികാര പരിധിക്ക് മുകളിൽ ശിക്ഷ വിധിക്കാവുന്ന കേസാണെന്ന് തോന്നുന്ന പക്ഷം കേസ് സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കാവുന്നതാണ്.

 

ക്രിമിനൽ നടപടി ക്രമം മജിസ്ട്രേട്ടിന് നൽകുന്ന സവിശേഷമായ അധികാരമാണ് വകുപ്പ് 323 ൽ വിവക്ഷിക്കുന്നത്. കേസിൻ്റെ എൻക്വയറി , വിചാരണ ഘട്ടത്തിലോ വിധിന്യായത്തിയൽ ഒപ്പിടും മുമ്പുള്ള ഏതു ഘട്ടത്തിലും ഇത്തരത്തിൽ സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്യാൻ മജിസ്ട്രേട്ടിന് അധികാരമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends