പിന്തുടർന്ന് കഷ്ടകാലം... ട്യൂമറിനൊപ്പം നടി ശരണ്യയ്ക്ക് ഇടിത്തീ പോലെ കോവിഡും! പ്രാർഥനയോടെ സിനിമാലോകം...

നിരവധിതവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച് കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. സിനിമ - സീരിയലുകളിലെ അഭിനയത്തിലൂടെ ജീവിതത്തിൽ ഉയര്‍ന്നു വന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത് 2012 ലാണ്.
പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂമറിനുള്ള മേജർ സർജറിക്ക് വിധേയയാകേണ്ടി വന്നത്. രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തിൽ പിടിച്ചുനിന്നത്.
എന്നാൽ ഇപ്പോൾ ഏറെ ദുഖകരമായ ഒരു വാർത്ത എന്തെന്നാൽ, ശരണ്യക്ക് ട്യൂമറിനൊപ്പം കോവിഡും സ്ഥിരീകരിച്ചെന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മറ്റാരുമല്ല പ്രതിസന്ധി ഘട്ടത്തിൽ നടിക്കൊപ്പം നിന്നരുന്ന നടി സീമാ ജി നായര്‍ തന്നെയാണ് അവരുടെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചത്.
ജൂണില്‍ കീമോ ചെയ്യാന്‍ ഒരുങ്ങവെയായിരുന്നു കോവിഡ് ബാധ സ്ഥിരീകരിച്ചത്. പതിനൊന്നാമത്തെ സര്‍ജറിക്ക് ശേഷം ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ പ്രതികൂലമായ മാറ്റങ്ങള്‍ സംഭവിക്കുകയും സ്‌പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തിരുന്നു.
പെട്ടെന്ന് ഒരു ശസ്ത്രക്രിയ സ്‌പൈനല്‍ കോഡില്‍ നടത്താന്‍ സാധ്യമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വേഗം തന്നെ ശരണ്യയെ ആര്‍സിസിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.
ജൂണ്‍ 3നാണ് കീമോ തുടങ്ങാനായി തീരുമാനിച്ചിരുന്നത്. 23ന് ശരണ്യക്കും അമ്മ ഗീതയ്ക്കും സഹോദരനും കോവിഡ് ബാധിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശരണ്യ ഇപ്പോൾ കഴിയുന്നത്.
എല്ലാവരും കൂടെയുണ്ടാകണമെന്നും ശരണ്യക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും യൂട്യൂബിലൂടെ പറയുകയാണ് സീമാ ജി. നായര്‍. പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന പ്രാർഥനയാണ് എല്ലവർക്കും പങ്കുവയ്ക്കാനുള്ളത്.
കരിയറിൽ തിളങ്ങിനിൽക്കവെയാണ് ട്യൂമർ ശരണ്യയെ തോൽപ്പിച്ചത്. പല പ്രതിസന്ധികളിൽക്കൂടിയും ജീവിതത്തിൽ കടന്നുപോയ ശരണ്യയെ വീണ്ടും ട്യൂമർ ബാധിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ഈ വാർത്തയ്ക്കും പിന്നാലെയാണ് ശരണ്യയുമായി ബന്ധപ്പെട്ട മറ്റൊരു വർത്തകൂടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തിയായും ശരണ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്.
പിന്നീട് ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി. തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്.
ഡോക്ടറിനെ കാണിച്ച ശേഷം മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. എന്നാൽ 2012ല്‍ ഓണത്തിന് ബ്രെയിന്‍ ട്യൂമറിന്റെ ചികിത്സാര്‍ത്ഥം ആണ് ശരണ്യയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. പിന്നീട് ഓപ്പറേഷന് വിധേയ ആവുകയും ചെയ്തു.
ഓപ്പറേഷനുകൾ തുടരെ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചിരുന്നു. പഴയകാലാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിഷ്കളങ്കമായആ ചിരി മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. എങ്കിലും അഭിനയിക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടു തന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
ഓരോ വർഷവും മുടങ്ങാതെ ശരണ്യയെ തേടി അസുഖം എത്താറുണ്ട്. ഓരോ വര്‍ഷവും ട്യൂമര്‍ അതിൻ്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ശസ്ത്രക്രിയ ചെയ്യുകയുമാണ് പതിവ്.
ശരീരത്തിൻ്റെ ഒരു വശം ഏകദേശം തളര്‍ന്നു പോയ അവസ്ഥയിലായ ശരണ്യയെ സീമ ജി നായർ അടക്കമുള്ള സിനിമാരംഗത്തുള്ള നിരവധി പേരാണ് സഹായിച്ചെത്തിയത്. ഇത്തവണയും ഇതിനെ എല്ലാം അതിജീവിച്ച് പഴയപോലെ ജീവതത്തിലേക്ക് തിരികെ എത്തുമെന്ന് തന്നെയാണ് ഏവരും കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























