ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...

ഉണ്ണികൃഷ്നെതിരെ കമലേശ്വരത്ത് അമ്മയും മകളും ജീവനാടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബന്ധുക്കൾ രംഗത്ത്. ഉണ്ണികൃഷ്ണനില്‍ നിന്ന് ഗ്രീമ നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാഗ്യക്കേടെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ ഗ്രീമയെ സ്ഥിരം കുറ്റപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. അയര്‍ലന്‍ഡില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഉണ്ണികൃഷ്ണന്‍. ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് മൂലമെന്നായിരുന്നു ഇയാളുടെ കുറ്റപ്പെടുത്തല്‍ എന്ന് ബന്ധുക്കള്‍ പറയുന്നു.
ഒരു മാസം മുന്‍പായിരുന്നു കൃഷി ഓഫീസറായിരുന്ന ഗ്രീമയുടെ അച്ഛന്‍ എ രാജീവ് ഹൃദയാഘാതം മൂലം മരിച്ചത്. അച്ഛന്‍ മരിച്ച സമയത്ത് വീട്ടില്‍വെച്ചും ഉണ്ണികൃഷ്ണന്‍ ഗ്രീമയെ അപമാനിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഉണ്ണികൃഷ്ണനില്‍ നിന്നേറ്റ കടുത്ത മാനസിക പീഡനമാണ് ജീവനൊടുക്കുന്നതിലേക്ക് ഗ്രീമയേയും അമ്മ സജിതയേയും എത്തിച്ചതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
ഗ്രീമയുടെയും അമ്മയുടെയും മരണത്തില്‍ പൂന്തുറ പൊലീസ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha




















