ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

പെരിങ്ങമ്മലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് കുത്തിമറിച്ചിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇടവത്തായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍ മുത്തിക്കാണിയില്‍ അശ്വിന്‍, യാത്രക്കാരന്‍ സനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രി എട്ട് മണിയോടെ പെരിങ്ങമ്മല ഭാഗത്ത് നിന്നും വന്നുകൊണ്ടിരുന്ന ഓട്ടോറിക്ഷയെ റോഡിന് വശത്ത് നിന്നും പാഞ്ഞടുത്ത കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.
പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇടവം ഇടിഞ്ഞാര്‍ പ്രദേശത്ത് വന്യജീവികളുടെ ആക്രമണം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഇവ ഭീഷണിയാണെന്നും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha




















