ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്...

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധേ കേന്ദ്രങ്ങള്‍.
അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഇരുവര്‍ക്കും ഏറെ നിര്‍ണായകമാണ് പരമ്പര. ആദ്യ പോരാട്ടത്തില്‍ ഇരുവര്‍ക്കും അവസരം കിട്ടിയെങ്കിലും തിളങ്ങാൻ കഴിഞ്ഞില്ല. സഞ്ജു ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പറായി മിന്നും പ്രകടനമാണ് നടത്തിയത്.
ലോകകപ്പിനുള്ള അന്തിമ ഇലവനിലേക്ക് സ്ഥാനമുറപ്പിക്കാനായി ഇരുവര്‍ക്കും പരമ്പര നിര്‍ണായകമാണ്. ഇന്ന് തിളങ്ങി തിരിച്ചു വരാനായിരിക്കും സഞ്ജുവിന്റെയും ഇഷാന്റെയും ലക്ഷ്യം.
ഇന്ന് വൈകുന്നേരം 7 മുതല്‍ ഛത്തീസ്ഗഢിലെ റായ്പുരിലാണ് പോരാട്ടം. ആദ്യം മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലാണ്.
"
https://www.facebook.com/Malayalivartha





















