ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ

ഓഹരി വിപണിയില്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്. ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്.
വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനക്കാരായി മാറുന്ന കാഴ്ചയാണ് വിപണിയില്‍ കാണുന്നത്.
ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവ മൂന്ന് ശതമാനമാണ് താഴ്ന്നത്. അതേസമയം ഡോ. റെഡ്ഡീസ് ലാമ്പ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവ മൂന്ന് ശതമാനം നേട്ടം സ്വന്തമാക്കുകയും ചെയ്തു.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം വ്യാഴാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എണ്ണവില വീണ്ടും ഉയരാന്‍ തുടങ്ങിയതും വിപണിക്ക് വിനയായി മാറി. കൂടാതെ പുറത്തുവന്ന കമ്പനികളുടെ ത്രൈമാസ കണക്കുകളില്‍ ചിലതിന്റേത് നിരാശപ്പെടുത്തിയതും വിപണിയില്‍ പ്രതിഫലിച്ചു. അതേസമയം ഡോളറിനെതിരെ രൂപ തിരിച്ചുകയറി. 17 പൈസയുടെ നേട്ടത്തോടെ 91.41 എന്ന നിലയിലേക്കാണ് രൂപ തിരിച്ചുകയറിയത്.
"
https://www.facebook.com/Malayalivartha




















