മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാൾ ഇതിഹാസവുമായ ഇല്യാസ് പാഷ അന്തരിച്ചു...

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാൾ ഇതിഹാസവുമായ ഇല്യാസ് പാഷ (61) അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായിരുന്നു ഇതിഹാസ പ്രതിരോധ താരം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) അദ്ദേഹത്തിന്റെ വിയോഗം പുറത്തുവിട്ടത്. നിര്യാണത്തിൽ എഐഎഫ്എഫ് അനുശോചനം രേഖപ്പെടുത്തി.
വിനായക ഫുട്ബോൾ ക്ലബിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത്. റൈറ്റ് വിങ് ബാക്കായി കളിച്ചിരുന്ന ഇല്യാസ് പാഷ 1987ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ബൾഗേറിയക്കെതിരായ പോരാട്ടത്തിലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. നെഹ്റു കപ്പിൽ കോഴിക്കോട് നടന്ന പോരാട്ടത്തിലാണ് അരങ്ങേറ്റം.
https://www.facebook.com/Malayalivartha






















