സിനിമ - സീരിയൽ നടൻ കമൽ റോയ് അന്തരിച്ചു... ചെന്നൈയിലായിരുന്നു അന്ത്യം

സിനിമ - സീരിയൽ നടൻ കമൽ റോയ് അന്തരിച്ചു. നടിമാരായ ഉർവശി,കല്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനാണ്. ചെന്നൈയിലായിരുന്നു അന്ത്യം.
സായൂജ്യം, അന്തപ്പുരം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, യുവജനോത്സവം , കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിംഗ് മേക്കർ, ലീഡർ തുടങ്ങിയ ചിത്രങ്ങളിലും നടി വിനയ പ്രസാദ് മുഖ്യവേഷമിട്ട 'ശാരദ' തുടങ്ങി ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യയും ഒരു മകനുമുണ്ട്.
ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. അന്തരിച്ച നടൻ നന്ദു പ്രിൻസിന്റെ സഹോദരനാണ്. മോഹൻലാലും ഉർവശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിൽ കമൽ റോയ് പാടി അഭിനയിച്ച ഇന്നുമെന്റെ കണ്ണുനീരിൽ... എന്ന ഗാനവും പ്രശസ്തമാണ്.
‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധേയമായിട്ടുണ്ടായിരുന്നു.സംവിധായകൻ വിനയൻ കമൽ റോയിക്ക് അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























