മലപ്പുറം ജില്ലയില്‍ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി... മല്‍സ്യ വില്‍പ്പന രാവിലെ 7 മുതല്‍ 2 വരെ മാത്രം...

മലപ്പുറം ജില്ലയില്‍ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഇന്ന് മുതല്‍ അവ തുറന്ന് പ്രവര്‍ത്തിക്കും. മത്സ്യ വില്‍പ്പന പൊന്നാനി, താനൂര്‍ ഹാര്‍ബറുകള്‍ക്കും, പടിഞ്ഞാറേക്കര, കൂട്ടായി, തേവര്‍ കടപ്പുറം, ചാപ്പപ്പടി ലാന്‍ഡിങ് സെന്ററുകളിലും മാത്രമേ പാടുള്ളൂ.
കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഹാര്‍ബര്‍ പ്രവര്‍ത്തനത്തിന് നല്‍കിയിട്ടുള്ളത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട അക്ക രജിസ്ട്രേഷനോട് കൂടിയ മത്സ്യബന്ധന യാനങ്ങള്‍ മാത്രം മത്സ്യബന്ധനത്തിന് അനുവദിക്കും.
കൂടാതെ മറ്റ് ജില്ലയില്‍ നിന്നുള്ള യാനങ്ങള്‍ക്ക് ലാന്റിംഗ് അനുമതിയില്ല. മല്‍സ്യ വില്‍പ്പന രാവിലെ 7 മുതല്‍ 2 വരെ മാത്രമേ പാടുള്ളു.
തദ്ദേശ സ്ഥാപനങ്ങള്‍ വളണ്ടിയര്‍മാരെ ടോക്കണ്‍ നല്‍കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും നിയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























