ജയിലിൽവച്ച് കണ്ടുമുട്ടിയ കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു..രാജസ്ഥാനിലെ അൽവാറിലാണ് സിനിമ കഥയെ സമാനമായ സംഭവം നടക്കുന്നത്.. ആറ് മാസം മുമ്പ് ഒരേ ജയിലിൽ കഴിയുമ്പോഴാണ് ഇവർ തമ്മിൽ കണ്ടുമുട്ടുന്നതും..

പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയാറുണ്ട് . പ്രണയിക്കാൻ പ്രത്യേകിച്ച് പ്രായവുമില്ല. അങ്ങനെ എങ്കിൽ ഇപ്പോൾ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത് .ജയിലിൽവച്ച് കണ്ടുമുട്ടിയ കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം.ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയും അഞ്ച് കൊലപാതകങ്ങൾ ചെയ്ത യുവാവും വിവാഹിതരാകാൻ പോകുന്നു. രാജസ്ഥാനിലെ അൽവാറിലാണ് സിനിമ കഥയെ സമാനമായ സംഭവം നടക്കുന്നത്.
പ്രിയ സേഠ് എന്നറിയപ്പെടുന്ന നേഹ സേഠും ഹനുമാൻ പ്രസാദുമാണ് വിവാഹിതരാകുന്നത്. ഇരുവർക്കും വിവാഹിതരാകാനായി 15 ദിവസത്തെ അടിയന്തര പരോൾ രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. ആറ് മാസം മുമ്പ് ഒരേ ജയിലിൽ കഴിയുമ്പോഴാണ് ഇവർ തമ്മിൽ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പ്രിയ സേഠ് നിലവിൽ ജയ്പൂരിലെ സംഗാനർ ഓപ്പൺ ജയിലിലാണ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. ഹനുമാൻ പ്രസാദും ഇതേ ജയിലിലായിരുന്നു.2018-ൽ രാജസ്ഥാനെ നടുക്കിയ ദുഷ്യന്ത് ശർമ്മ എന്ന യുവാവിന്റെ കൊലപാതകക്കേസിലെ പ്രതിയാണ് പ്രിയ സേഠ്.
ടിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദുഷ്യന്തിനെ പ്രിയ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ തടങ്കലിലാക്കി പിതാവിനോട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതിൽ മൂന്ന് ലക്ഷം രൂപ ലഭിച്ചു. അതിനിടെ ദുഷ്യന്തിന്റെ ഡെബിറ്റ് കാർഡുമായി പുറത്തുപോയ പ്രിയ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് വലിയ അബന്ധം ചെയ്തു.താൻ പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ കൂട്ടാളികളുമായി ചേർന്ന് ദുഷ്യന്തിനെ കൊന്ന് ശരീരം വെട്ടി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ നിറച്ച് ഡൽഹിയിൽ വിജനമായ പ്രദേശത്ത് ഉപേക്ഷിച്ചു.
കാമുകനായ ദിക്ഷന്ത് കമ്രയുടെ കടബാധ്യത തീർക്കാനായിരുന്നു ഇവർ ദുഷ്യന്തിനെ ബന്ധിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടത്.ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഹനുമാൻ പ്രസാദ് ജയിലിൽ കിടക്കുന്നത്. തന്നേക്കാൾ 10 വയസ് മുതിർന്ന തായ്‌ക്വോണ്ടോ താരമായ സന്തോഷ് എന്ന കാമുകിയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയത്. കുടുംബം പരോളിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിന് വലിയ ഭീഷണിയായ ഇത്തരം കുറ്റവാളികൾക്ക് പരോൾ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഉയരുന്ന വിമർശനം.
https://www.facebook.com/Malayalivartha




















