Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!

23 JANUARY 2026 05:46 PM IST
മലയാളി വാര്‍ത്ത

ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു. തുടരും സിനിമയുടെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രമാണ് ജനുവരി ഇരുപത്തിമൂന്ന് വെള്ളിയാഴ്ച്ച തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ച് ആരംഭം കുറിച്ചത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻമ്പിൻ്റെ ബാനറിൽ, ആഷിക്ക് ഉസ്മാൻ ഈ ചിത്രം നിർമ്മിക്കുന്നു. തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോൺ കർമ്മവും സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്.

മോഹൻലാൽ നായിക മീരാജാസ്മിൻ. ആൻ്റണി പെരുമ്പാവൂർ, പ്രകാശ് വർമ്മ തുടങ്ങിയവരുടെയും ചിത്രത്തിൻ്റെ മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ബന്ധുമിത്രാദികളു ടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് അരങ്ങേറിയത്. മോഹൻലാലിൻ്റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രവും, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപത്തിയൊന്നാമത്തെ ചിത്രവുമാണിത്.

ഒരു സാധാരണപൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഒരിടത്തരം ടൗൺഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്.

 

വെറും സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ജീവിതം എങ്ങനെ സംഘർഷമാകുന്നു എന്നതായിരുന്നു തുടരും സിനിമയിലൂടെ ആവിഷ്ക്കരിച്ചതെങ്കിൽ ഈ ചിത്രത്തിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ജീവിതത്തിൽ അരങ്ങേറുന്നതെന്തായിരിക്കും ? എങ്ങനെ സംഘർഷഭരിതമാകുന്നു ? റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ ഇതിനുത്തരം തേടുകയാണ് തരുൺ മൂർത്തി ഈ ചിത്രത്തിലൂടെ .

ശക്തമായ കുടുംബ ജീവിതവും ഈ ചിത്രത്തിൻ്റെ കഥാഗതിയിലെ കെട്ടുറപ്പുള്ള അടിത്തറയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ എന്താണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോം അണിഞ്ഞെത്തുന്ന ഈ കഥാപാത്രം പുതിയ ഗറ്റപ്പിലുമാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.

മോഹൻലാൽ എന്ന നടൻ്റെ അഭിനയ സാധ്യതകളെ ഏറെ വസൂലാക്കുന്ന ഔട്ട് സ്റ്റാൻ്റിംഗ് പെർഫോമൻസ് ചിത്രമെന്ന് ഈ ചിത്രത്തെക്കുറിച്ച് പറയുന്നതിൽ തെറ്റില്ല. മീരാജാസ്മിനേപ്പോലെയൊരു നടിയുടെ സാന്നിദ്ധ്യവും, ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ എന്നിവരും പ്രധാന താരങ്ങളാണ്.

ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ഗാനങ്ങൾ - വിനായക് ശശികുമാർ, സംഗീതം. ജെയ്ക്ക് ബിജോയ്സ്, ഷാജികുമാറാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ്- വിവേക് ഹർഷൻ, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ,

അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ് വി. സ്റ്റിൽസ് - അമൽ.സി. സദർ, ഓഡിയോ ഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, തൊടുപുഴ,ശബരിമല, ഹൈദ്രബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു എന്ന് വാഴൂർ ജോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (11 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (11 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends