ഒടുവില്‍ പിണറായിക്ക് തന്റെ ഓഫീസില്‍ ഒരു ധനമന്ത്രി: പുതിയ ധനമന്ത്രി സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ... ഐസക്കേ, കടക്ക് പുറത്ത്...

മുഖ്യമന്ത്രിയുടെ പിണറായി വിജയന്‍ തന്റെ ഓഫീസില്‍ ഒരു ധനമന്ത്രിയെ നിയമിച്ചു. അതാണ് കെ എം എബ്രഹാം. ഡോ തോമസ് ഐസക്കിനെ പോലെ കെട്ടുപൊട്ടിക്കാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മര്യാദക്ക് ഭരിക്കണം എന്നാണ് കെ. എം. എബ്രാഹാമിന്റെ നിയമനം കൊണ്ട് മുഖ്യമന്ത്രി അര്‍ത്ഥമാക്കുന്നത്.
പുതിയ ധനമന്ത്രി ബാലഗോപാല്‍ പഴയ ധനമന്ത്രി തോമസ് ഐസക്കിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ട് ഒരു മണിക്കൂറിനുള്ളിലാണ് കെ.എം. എബ്രഹാമിനെ പിണറായി വിജയന്‍ തന്റെ ഓഫീസില്‍ നിയമിച്ചത്.
ധനമന്ത്രിമാരായിരുന്ന കെ.എം മാണിക്കും ഉമ്മന്‍ ചാണ്ടിക്കും ശിവദാസ മേനോനും വക്കം പുരുഷോത്തമനുമൊപ്പം പ്രവര്‍ത്തിച്ച വലിയ അനുഭവ പരിചയമാണ് കെ.എം. എബ്രഹാമിനുള്ളത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയുടെ ഓഫീസ് മാത്രമാണ് പിണറായി വിജയന് എത്തിനോക്കാന്‍ പോലും കഴിയാതിരുന്നത്. ഐസക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക ശാസ്ത്രം ഒരിക്കലും പിണറായിയുമായി പങ്കുവയ്ക്കുമായിരുന്നില്ല. ധനസ്ഥിതിയുടെ വിശദാംശങ്ങള്‍ പോലും പിണറായിയോട് ഷെയര്‍ ചെയ്തിരുന്നില്ല എന്നാണ് വിവരം. ധനമന്ത്രി ആകെ മുഖ്യമന്ത്രിയെ കണ്ടിരുന്നത് ബജറ്റ് അംഗീകരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ധനമന്ത്രിയില്‍ നിന്ന് ധനസ്ഥിതിയുടെ വിവരങ്ങള്‍ അറിയേണ്ടതിന് പകരം മുഖ്യമന്ത്രി അറിഞ്ഞിരുന്നത് ധനസെക്രട്ടറിമാരില്‍ നിന്നായിരുന്നു. അന്നേ ഐസക്കിനെ തട്ടണമെന്ന് പിണറായി തീരുമാനിച്ചതാണ്. ഐസക്കിന് സീറ്റ് പോലും നല്‍കാതിരുന്നത് അതുകൊണ്ടാണ്.
വിഎസിന്റെ കാലത്തും ഐസക്ക് ധനകാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പങ്കു വച്ചിരുന്നില്ല. മന്ത്രിസഭകളില്‍ സാധാരണ ഇതു തന്നെയാണ് പതിവ്.യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ധനമന്ത്രിമാരും ഇങ്ങനെയൊക്കെ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ അങ്ങനെയല്ല. എല്ലാം തന്റെ കൈയിലൂടെ ചരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതായിരുന്നു ഐസക്കും പിണറായിയും തമ്മിലുണ്ടായിരുന്ന വിരോധം.
സിഎം രവീന്ദ്രനെ അടക്കം നിലനിര്‍ത്തി കാര്യമായ മാറ്റങ്ങളില്ലാതെയാണ് മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചത്. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് നിലനിര്‍ത്തിയിരിക്കുന്നത്. ബാക്കി ഉപദേശകരെ തത്കാലം ഉപേക്ഷിച്ചു.
അമേരിക്കയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (ഇഎഅ) യോഗ്യത നേടിയ അന്താരാഷ്ട്ര ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ലൈസന്‍സുള്ള എബ്രഹാം ലോക പ്രശസ്തമായ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്നു ടെക്നോളജി പ്ലാനിംഗില്‍ പി.എച്ച്.ഡി.യും നേടിയിട്ടുണ്ട്. കാണ്‍പൂര്‍ ഐ.ഐ.റ്റി.യില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്റ് എന്‍ജിനീയറിംഗില്‍ എം.ടെക് നേടിയ ഇദ്ദേഹം പല വിദേശ സര്‍വ്വകലാശാലകളിലായി പതിനഞ്ചോളം സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിയും വൈസ് ചാന്‍സലറും ഐ.ഐ.റ്റി., ഐ.ഐ.എം. ബോര്‍ഡുകളടക്കം നിരവധി ബോര്‍ഡുകളില്‍ അംഗവും ആയിരുന്ന എബ്രഹാം മൂന്നു വര്‍ഷക്കാലം സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡിലെ (ടഋആക) മുഴുവന്‍ സമയ അംഗമായിരുന്നു. സാമ്പത്തിക മേഖലയില്‍ ഏത് അന്താരാഷ്ട്ര വിദഗ്ദ്ധനോടും കിടപിടിക്കാവുന്ന യോഗ്യതകളുണ്ട് ഇദ്ദേഹത്തിന്. കേരളത്തിനു പുറത്തു പോയാല്‍ അദ്ദേഹത്തിന് എന്തു പ്രതിഫലം കിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ജനങ്ങളുടെ നികുതിപ്പണമെന്ന റവന്യു വരുമാനത്തിന്റെ 60 ശതമാനവും ശമ്പളവും പെന്‍ഷനുമായി വിതരണം ചെയ്ത് ഓട്ടപ്പാത്രവുമായിരിക്കുന്ന കേരള സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണം കണ്ടെത്തുവാനുള്ള സ്ഥാപനമായ കിഫ്ബിയെ ഇന്നത്തെ നിലയിലെത്തിച്ചത് എബ്രഹാമാണ് . വിതരണത്തിനു മുന്‍പു പണം തരാന്‍ കഴിയുന്നവരെ കണ്ടെത്തുകയായിരുന്നു ആദ്യത്തെ ജോലി. അതു തിരിച്ചടക്കാന്‍ അനുയോജ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുകയായിരുന്നു രണ്ടാമത്തെ കാര്യം. ഇത്തരമൊരു ജോലിയുടെ ബുദ്ധിമുട്ട് ലോകത്ത് ഏതെങ്കിലുമൊരു ബാങ്കില്‍ നിന്ന് പതിനായിരം രൂപയെങ്കിലും ലോണെടുത്തിട്ടുള്ള ആര്‍ക്കും മനസ്സിലാകും. കിഫ്ബിയില്‍ നിന്നും എബ്രഹാമിനെ മുഖ്യമന്ത്രി മാറ്റാത്തതും ഇതു കൊണ്ടാണ്.
കുറെക്കാലം മുത്തൂറ്റിന്റെ ഡയറക്ടര്‍ എന്ന നിലയിലായിരുന്നു എബ്രഹാമിന് എതിരായ നീക്കങ്ങള്‍. കമ്പനിയിലെ സ്വതന്ത്ര ഡയറക്ടറായിരുന്നു എബ്രഹാം. ഇത് കമ്പനിയുടെ ഉദ്യോഗസ്ഥ പദവിയല്ല . പൊതു ജനങ്ങളില്‍ നിന്നു കമ്പനികള്‍ വാങ്ങുന്ന പണം നിക്ഷേപകന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് വിനിയോഗിക്കപ്പെടുന്നു എന്നുറപ്പാക്കലാണ് സ്വതന്ത്ര ഡയറക്ടറുടെ ചുമതല.
ഏതായാലും ഇനി ധനകാര്യവും പിണറായി ഭരിക്കും. അതിനാല്‍ ബാലഗോപാല്‍ ഐസക്കിനെയൊന്നും കാണാതെ കരുതിയിരുന്നാല്‍ അത്രയും നല്ലത്.
"
https://www.facebook.com/Malayalivartha


























