പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി... തീര സംരക്ഷണസേനയുടെ തിരച്ചില്‍ പുരോഗമിക്കുന്നു

പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശിയായ ഡേവിസന്റെ മൃതദേഹമാണ് അടിമലത്തുറയില്‍ നിന്നും രാവിലെ കണ്ടെത്തിയത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.
പൂന്തുറ സ്വദേശി ജോസഫ് ആണ് രക്ഷപ്പെട്ടത്.തീര സംരക്ഷണസേനയുടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഷെവരിയാറിനെയാണ് ഇനി കണ്ടെത്താനുള്ളത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കടല്‍ക്ഷോഭത്തില്‍ മറിഞ്ഞത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വള്ളങ്ങള്‍ തിരികെ കരക്കടുപ്പിക്കാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്.
കാണാതായ പൂന്തുറ, വലിയതുറ, വിഴിഞ്ഞം സ്വദേശികളായ 10 പേരില്‍ ഏഴു പേരെ രക്ഷപ്പെടുത്തി. രാവിലെ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും വിഴിഞ്ഞത്തെത്തി. തീരസംരക്ഷ സേനാ അധികൃതരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി.
"
https://www.facebook.com/Malayalivartha

























