സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം..... 52 ദിവസത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. ഇത്തവണയും 52 ദിവസത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മന്ത്രി സജി ചെറിയാന്‍ വിളിച്ചു മത്സ്യത്തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
അതേസമയം ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യ ബന്ധനത്തിനും ട്രോളിങ് ബാധകമല്ല.
എന്നാല്‍ ഇവയില്‍ ഒരു കാരിയര്‍ ബോട്ട് മാത്രമേ അനുവദിക്കൂ. ട്രോളിങ് സമയത്ത് മത്സ്യഫെഡ് പമ്പുകളില്‍ നിന്ന് ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്കു മാത്രമേ ഇന്ധനം നല്‍കുകയുള്ളു.
"
https://www.facebook.com/Malayalivartha
























