എഞ്ചിനീയറിങ്, സയൻസ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡി ആർ ഡി ഒ പെയ്ഡ് ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) എഞ്ചിനീയറിങ്, സയൻസ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി പെയ്ഡ് ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു.
അംഗീകൃത സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ മുഴുവൻ സമയ കോഴ്‌സുകൾ പഠിക്കുന്ന മികച്ച അക്കാദമിക് പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്കാണ് ഈ അവസരമുള്ളത്. അപേക്ഷകൾ ഈ മാസം 15 നകം സമർപ്പിക്കണം.
ഡിഫൻസ് ജിയോഇൻഫോർമാറ്റിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിജിആർഇ) കീഴിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം നടക്കുന്നത്. റിമോട്ട് സെൻസിംഗ്, ജിയോഇൻഫോർമാറ്റിക്സ് വിഷയങ്ങളിലേക്ക് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ സയൻസ്,എഞ്ചിനീയറിങ്,സിവിൽ എഞ്ചിനീയറിങ് എന്നിവയിൽ ബിരുദ വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha
























