മാങ്കൂട്ടത്തിലിനെ പിടിക്കാൻ പിണറായിക്ക് താത്പര്യമില്ല മനസിലുള്ളത് പ്ലാൻ ബി... സഖാവെ പണി പാളും

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ഒളിവുജീവിതത്തെ കുറിച്ച് പോലീസ് പറയുന്നതെല്ലാം കള്ളം. എം എൽ എയെ അറസ്റ്റ് ചെയ്യാൻ അവസരം ഉണ്ടായിട്ടും ചെയ്യാതിരിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടക്കുന്ന ഒൻപതിന് അറസ്റ്റ് ചെയ്യാൻ വേണ്ടിയാണ്. ഒന്നാം ബലാൽ സംഗ കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞപ്പോൾ രണ്ടാമത്തെ കേസ് കുത്തിപൊക്കിയത് ഒൻപതാം തിയതിയിലെ അറസ്റ്റ് നടത്താൻ വേണ്ടിയാണ്. രണ്ടാം ബലാൽ സംഗം തിരുവനന്തപുരം കോടതി ഇന്നാണ് കേൾക്കുക. രണ്ടാം കേസിൽ ജില്ലാ കോടതി അറസ്റ്റ് തടഞ്ഞിട്ടുമില്ല.സാഹചര്യം അനുകൂലമായാൽ ഒൻപതാം തിയതി രാവിലെ രാഹുലിനെ കൈയ്യാമം വയ്ക്കാനാണ് നീക്കം.അങ്ങനെ തദ്ദേശ ഇലക്ഷൻ തൂത്തുവാരാമെന്നാണ് സി പി എമ്മിന്റെ മോഹം. എന്നാൽ ഇത് സി പി എമ്മിന്റെ തെറ്റിദ്ധാരണയാണ്. കാരണം രാഹുലിനെ അറസ്റ്റ് ചെയ്താലും ഇല്ലെങ്കിലും ഇടതുപാർട്ടികൾ തോറ്റമ്പും. പാർട്ടി മുട്ടുമടക്കും എന്ന സൂചന ഇതിനകം രഹസ്യാന്വേഷണവിഭാഗം നൽകി കഴിഞ്ഞതായി മനസിലാക്കുന്നു.
മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അറസ്റ്റിനെക്കാളുപരി വിഷയം സജീവമായി നിലനിർത്താനാണ് പാർട്ടി ആഗ്രഹിക്കുന്നത്. അറസ്റ്റ് ഉണ്ടായാൽ അതോടെ വിഷയം തണുക്കും. മാങ്കൂട്ടത്തിൽ വിഷയം സജീവമായി നിർത്തിയാൽ മാത്രമേ സി പിഎമ്മിന് ഗുണം ചെയ്യുകയുള്ളു. ഡിസംബർ 11 കഴിഞ്ഞാൽ സി പി എമ്മിന് രാഹുലിലുള്ള താത്പര്യം നഷ്ടമാകും. കടകംപള്ളി സുരേന്ദ്രൻ സ്വർണമോഷണത്തിൽ പ്രതിയാകുമെന്ന് പറഞ്ഞ ദിവസം തന്നെയാണ് രാഹുലിനെതിരായ ആദ്യത്തെ ബലാൽ സംഗം ആരോപണം ഉയരുന്നത്. കടകംപള്ളിയെ രക്ഷിക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുൽ കേസാണ് ഇലക്ഷനിൽ നിറഞ്ഞുനിന്നത്. പൊതുജനതാത്പര്യമുള്ള വിഷയങ്ങളൊന്നും ചർച്ചയാകാതിരിക്കാൻ സി പി എം ശ്രമിച്ചു.
എന്നാൽ ഇക്കുറി സി.പി.എമ്മിന് തെറ്റി. സ്വന്തം പാളിച്ചകൾ മറയ്ക്കുന്നതിന് വേണ്ടിയാണ് രാഹുൽ വിഷയം ഉയർത്തി കൊണ്ടുവന്നതെന്ന് ജനങ്ങൾക്ക് മനസിലായി. ജനങ്ങൾക്ക് നൽകിയ ക്ഷേമ പെൻഷൻ പോലും പ്രചരിപ്പിക്കാൻ അവർക്കായില്ല. അവരെല്ലാം രാഹുലിന് പിന്നാലെ നീങ്ങി. ഇത് പതിയെ പതിയെ രാഹുലിന് അനുകൂലമായി മാറി.പണ്ട് നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പ് നടന്ന ദിവസം വി എസ് , ടി - പിയുടെ വിധവ കെ.കെ. രമയെ കാണാൻ പോയതുപോലെ രാഹുലിനെ ഇലക്ഷൻ ദിവസം പിടിക്കാമെന്ന സ്വപ്നത്തിലാണ് പിണറായി.
ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽപോയി 10 ദിവസം കഴിഞ്ഞിട്ടും പൊലീസിന് പിടി കൂടാനായില്ല. . തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ, രാഷ്ട്രീയ നേട്ടത്തിനായാണോ അറസ്റ്റ് വൈകിക്കുന്നതെന്ന ചോദ്യമുയരുന്നു. ബെംഗളൂരുവിൽ ഉന്നതബന്ധങ്ങളുടെ മറവിൽ ഒളിവിൽ കഴിയുന്നതായി സംശയിക്കുന്ന രാഹുലിനെ പൊലീസ്, തൊടാത്തതാണ്.
https://www.facebook.com/Malayalivartha
























