പ്രീണിപ്പിക്കാന്‍ മത്സരം... മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ മത്സരം നടക്കുന്നതായി വെള്ളാപ്പള്ളി നടേശന്‍; വോട്ട് ബാങ്കായതിനാല്‍ എല്ലാവരും 80:20 ആണ് ചര്‍ച്ച ചെയ്യുന്നത്; സര്‍ക്കാരുകള്‍ ചില മതങ്ങളെ പ്രീണിപ്പിക്കുമ്പോള്‍ പാവപ്പെട്ടവന്‍ അന്നത്തിനും ജീവിക്കാനുമായി കരയുകയാണ്

ഒരിടവേളയ്ക്ക് ശേഷം സാമുദായിക നേതാക്കള്‍ പരസ്പരം പോരാടുകയാണ്. 80:20 ല്‍ കോടതി വിധി വന്നതോടെയാണ് ഇരുപക്ഷത്ത് നിന്നും നേതാക്കള്‍ രംഗത്തെത്തുന്നത്. ഇതിനെതിരെ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരും 80:20 ആണ് ചര്‍ച്ച ചെയ്യുന്നത്. ഇക്കൂട്ടര്‍ വോട്ട് ബാങ്കായതാണ് ഇതിന് കാരണം. അവരെ കുറ്റപ്പെടുത്തുകയല്ല. അധ്വാനിച്ചാണ് അവര്‍ സമ്പത്ത് ഉണ്ടാക്കിയത്. സാമൂഹിക നീതി നടപ്പാകണമെങ്കില്‍ പിന്നാക്കക്കാര്‍ അധികാര സ്ഥാനങ്ങളിലെത്തണം. ഇതിനുള്ള യോഗത്തിന്റെ ശ്രമമാണ് സിവില്‍ സര്‍വീസ് പരിശീലനം. അഞ്ചല്‍ ശിപായിക്കും ഉണ്ട് അരക്കഴഞ്ച് അധികാരമെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞ സത്യം മറക്കരുത്. സാമൂഹിക നീതി നടപ്പാകണമെങ്കില്‍ ഭരണ കര്‍ത്താക്കളെ നീതിപരമായി ഉപദേശിക്കാന്‍ പിന്നാക്കക്കാര്‍ അധികാര സ്ഥാനങ്ങളിലെത്തണം.
സര്‍ക്കാരുകള്‍ ചില മതങ്ങളെ പ്രീണിപ്പിക്കുമ്പോള്‍ പാവപ്പെട്ടവന്‍ അന്നത്തിനും ജീവിക്കാനുമായി കരയുകയാണ്. കരച്ചിലിന്റെ ഹോള്‍ സെയിലറായി നാം എന്തിന് നില്‍ക്കണം. നമ്മള്‍ ഒറ്റക്കെട്ടായാല്‍ ഈ അവസ്ഥക്ക് മാറ്റമുണ്ടാകും. വിദ്യാഭ്യാസ മേഖല െ്രെകസ്തവരും മുസ്ലിംങ്ങളും കൈപ്പിടിയിലാക്കി. ഇത് പറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അഞ്ചല്‍ ശിപായിക്കുമുണ്ട് അരക്കഴഞ്ച് അധികാരമെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് നാം മറക്കരുത്. മന്ത്രിമാര്‍ നിര്‍ദ്ദേശിക്കുകയേയുള്ളു. ഉത്തരവ് പുറപ്പെടുവിക്കുന്നത് സമര്‍ത്ഥരായ ഉദ്യോഗസ്ഥരാണ്. സാമൂഹ്യ നീതി നടപ്പാകാന്‍ അവരെ നീതിയുക്തമായി ഉപദേശിക്കണമെങ്കില്‍ പിന്നാക്കക്കാര്‍ അധികാര സ്ഥാനങ്ങളില്‍ വരണം. ചര്‍ച്ച മുഴുവന്‍ ഇന്ന് 80:20 അനുപാതക്കണക്കിലാണ്.
മുസ്ലിം, െ്രെകസ്തവ സമൂഹത്തത്തെ ഉദ്ധരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. അവര്‍ വോട്ട് ബാങ്കാണ്. അവരെ കുറ്റപ്പെടുത്തുകയല്ല. നാം ഒറ്റക്കെട്ടായാല്‍ മാറാവുന്നതേയുള്ളു. ആര്‍.ശങ്കറിന് ശേഷം വിദ്യാഭ്യാസം കൈയ്യടക്കിയ ക്രൈസ്തവരും മുസ്ലീങ്ങളും രംഗം കൈപ്പിടിയിലാക്കി. ഞാന്‍ ശക്തമായി ഇത് തുറന്ന് പറയുമ്പോള്‍ വര്‍ഗീയ വാദിയായി. എന്റെ ശബ്ദം വനരോദനമായി മാറുന്നു. അതുകൊണ്ടാണ് ഓറിയന്റേഷന്‍ കോഴ്‌സ് നടത്താന്‍ നിര്‍ബന്ധിതമായത്. ഈഴവര്‍ കരയാന്‍ മാത്രമല്ല, നേടാനും ഒന്നിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുമ്പ് എന്‍എസ്എസിനെതിരേയും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. മതശക്തികളും സവര്‍ണ ശക്തികളും പിണറായി സര്‍ക്കാരിന്റെ നെഞ്ചില്‍ ആഞ്ഞുകുത്തിയപ്പോള്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം നേടാനായത് അടിസ്ഥാന വര്‍ഗത്തിന്റെ വോട്ടു കൊണ്ടാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.
എല്ലാ ആനുകൂല്യങ്ങളും അടുത്തുനിന്നു വാങ്ങിയവരാണ് കുത്തിയത്. അപ്പോഴും ആളുടെ പേരു നോക്കാതെ കൊടി നോക്കി വോട്ട് ചെയ്തതു പിന്നാക്ക, പട്ടിക വിഭാഗങ്ങളാണ്. മറ്റു സമുദായങ്ങളും സഹകരിച്ചു.
സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ ചങ്ങനാശേരിയില്‍നിന്നു പറയുന്നതുപോലെ ഒപ്പിട്ടു കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. സാമ്പത്തിക സംവരണം ദേശീയതലത്തില്‍ നിയമമായി വരുന്നതിനു മുന്‍പേ അംഗീകരിച്ചുകൊടുത്ത സര്‍ക്കാരാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha


























