പഠനഫലം പുറത്ത്... കൊറോണ വൈറസ് ചൈനയാണ് പുറത്ത് വിട്ടതെന്നും അല്ലെന്നുമുള്ള തര്‍ക്കം നടക്കുന്നതിനിടെ കൊറോണ വൈറസ് ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതെന്ന് പഠന റിപ്പോര്‍ട്ട്; വൈറസിന് സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം

കൊറോണ വൈറസ് ചൈനയാണ് പുറത്ത് വിട്ടതെന്നും അല്ലെന്നും തര്‍ക്കം മുറുകയാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്രംപിന് വലിയ സ്വീകാര്യത കിട്ടിയില്ല. ഇപ്പോഴിതാ കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണെന്നുള്ള പുതിയ പഠനം പുറത്തുവരുന്നു. കൊറോണ വൈറസ് സാര്‍സ് കോവ് 2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം വ്യക്തമാക്കുന്നു.
വൈറസ് വവവ്വാലുകളില്‍ നിന്ന് ഉത്ഭവിച്ചതെന്നു വരുത്തിത്തീര്‍ക്കുന്നതിന് റിവേഴ്‌സ് എന്‍ജിനീയറിംഗ് നടത്തിയെന്നും പഠനത്തില്‍പ്പറയുന്നു. ബ്രിട്ടിഷ് പ്രൊഫസര്‍ ആന്‍ഗസ് ഡാല്‍ഗ്ലൈഷ്, നോര്‍വെ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ജെര്‍ സോറെന്‍സെന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ . ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും.
ഒരു നിരയില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാന്‍ സാദ്ധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.പ്രാഥമിക പഠനങ്ങള്‍ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞര്‍മാരും മാധ്യമങ്ങളും തള്ളിക്കളഞ്ഞെന്നും ഡാല്‍ഗ്ലൈഷ്, സോറെന്‍സെന്‍ എന്നിവര്‍ പറഞ്ഞു. വിവരങ്ങള്‍ മറച്ചുവച്ചുവെന്നും നശിപ്പിച്ചുവെന്നും വുഹാനിലെ ലാബുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതികരിച്ചവരെ നിശബ്ദരാക്കിയെന്നും പഠനം കുറ്റപ്പെടുത്തുന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പത്ത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.56 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.53 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.80 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.29 ലക്ഷമായി. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി നാല്‍പ്പത് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത് ലക്ഷം കടന്നു.
എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണ്. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം അമേരിക്കയില്‍ എണ്ണായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 124 പേരാണ് മരണപ്പെട്ടത്. അതേസമയം ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 43,520 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 950 പേര്‍ മരണപ്പെടുകയും ചെയ്തു.
അതേസമയം കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളം രോഗവ്യാപനത്തിന്റെ കൊടുമുടി ഇറങ്ങി തുടങ്ങിയതോടെ അണ്‍ലോക്കിന് കളമൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഇന്നുമുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ജൂണ്‍ ഒന്‍പത് വരെയാണ് ഫലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നതെങ്കിലും ടെസ്റ്റ് പോസ്റ്റിവിറ്റി ( ടി പി ആര്‍ ) കുറയുന്നത് അനുസരിച്ച് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും.
https://www.facebook.com/Malayalivartha


























