ആറു ദിവസത്തിനിടെ മൂന്നു പേര്‍; ഒന്നിനു പിറകെ ഒന്നായി മരണവാര്‍ത്ത, ഒരു കുടുംബത്തിലെ മൂന്നു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു

ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കോവിഡ് ബാധിച്ചു മരിച്ച സംഭവം ഏറെ വേദനായി തീരുകയാണ്. വൈക്കത്താണ് മൂകാംബികച്ചിറ കുടുംബത്തിലേക്കാണ് ഒന്നിനു പിറകെ ഒന്നായി മരണവാര്‍ത്ത ഏവരിലും എത്തിയത്. രണ്ട് സഹോദരന്മാരും അവരില്‍ ഒരാളുടെ ഭാര്യയുമാണ് കോവിഡ് ബാധിച്ചു ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്.
മൂകാംബികച്ചിറയില്‍ ബാലകൃഷ്ണന്‍ (തമ്ബി-64) ആറുദിവസം മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. അന്ന് വൈകീട്ട് സഹോദരന്‍ ബാബു (66)വും മരിച്ചു. ഈ വേര്‍പാട് ഏല്‍പ്പിച്ച വേദനയ്ക്കിടെയാണ് ബാബുവിന്റെ ഭാര്യ നിര്‍മല (61)യുടെ മരണ വാര്‍ത്ത എത്തുന്നത് തന്നെ. ഞായറാഴ്ച രാവിലെയോടെയായിരുന്നു നിര്‍മലയുടെ മരണവിവരവും പുറത്ത് വരുന്നത്.ബാലകൃഷ്ണനും ബാബുവും പെയിന്റിങ് തൊഴിലാളികളായിരുന്നു. നിര്‍മല തൊഴിലുറപ്പുപണികള്‍ ചെയ്തിരുന്നു. മൂന്നുപേരുടെയും ശവസംസ്കാരം വൈക്കം നഗരസഭാ ശ്മശാനത്തില്‍ നടത്തി. ഒരു കുടുംബത്തിലെ മൂന്നു പേരെ കോവിഡ് കവര്‍ന്നത് വൈക്കത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,571 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2845, തിരുവനന്തപുരം 2232, തൃശൂര്‍ 2013, എറണാകുളം 1919, പാലക്കാട് 1353, കൊല്ലം 1834, ആലപ്പുഴ 1522, കോഴിക്കോട് 1287, കണ്ണൂര്‍ 877, കോട്ടയം 793, ഇടുക്കി 648, കാസര്‍ഗോഡ് 514, പത്തനംതിട്ട 500, വയനാട് 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha



























