വീണ്ടും പിണറായി ഇഫക്റ്റ്; കെ. സുധാകരനെ കെ. പി. സി. സി അധ്യക്ഷനാക്കാനുള്ള സാധ്യത അടഞ്ഞു; രമേശ് ചെന്നിത്തലക്ക് കൊടുത്ത ഇടിവെട്ടിന് പിന്നാലെ പിണറായി വിജയന്റെ സുധാകരന്‍ ഇഫക്റ്റും

കെ.പി.സി സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും പിണറായി തീരുമാനിക്കും എന്ന് കേരളം ആവര്‍ത്തിച്ചപ്പോള്‍ എല്ലാവര്‍ക്കും പുച്ഛമായിരുന്നു. അതിന് കോണ്‍ഗ്രസ് നേതൃത്വം പിണറായിയുടെ അച്ചി വീടല്ലല്ലോ എന്ന് പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. എന്നാലിപ്പോള്‍ അവര്‍ തന്നെ ഇക്കാര്യം സമ്മതിച്ചിരിക്കുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ പദം ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ തനിക്ക് ദോഷമുണ്ടാക്കാത്ത ഒരാള്‍ അധ്യക്ഷനാകണമെന്ന് പിണറായി തീരുമാനിച്ചിരുന്നു.അതിനായി അദ്ദേഹം കരുക്കള്‍ നീക്കി.ചെന്നിത്തലയെ പോലെ മുല്ലപ്പള്ളിയും പിണറായിയെ വളരെയധികം അധിക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മുല്ലപ്പള്ളി. വടകരയില്‍ രമക്ക് സീറ്റ് നേടി കൊടുത്തതും മുല്ലപ്പള്ളിയാണ്. വടകരയില്‍ മുല്ലപ്പള്ളി തങ്ങള്‍ക്ക് ഒരു ഒഴിയാബാധയാണെന്ന് സി പി എമ്മിന് നന്നായറിയാം. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയെ വെട്ടാന്‍ പിണറായി തീരുമാനിച്ചത്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിനൊപ്പം ഹൈക്കമാന്റിന്റെ സമ്മര്‍ദ്ദവുമുണ്ട് . ഒരു ദളിത് അധ്യക്ഷന്‍ എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം കൊടിക്കുന്നിലിനെ കാണുന്നത്. പക്ഷേ പാര്‍ട്ടി തോറ്റപ്പോള്‍ മാത്രമാണ് ദളിത് ചിന്ത വന്നത്. പ്രതിഭാധനനായ നേതാവാണ് കൊടുക്കുന്നില്‍. ഇതുവരെയും അദ്ദേഹത്തിന് അര്‍ഹമായ ഒരു സ്ഥാനം പാര്‍ട്ടി നല്‍കിയിരുന്നില്ല. കെ സുധാകരനെ അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിക്ക് മുന്‍പാകെയും ഗ്രൂപ്പുകള്‍ നിലപാടറിയിച്ചെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കൂടിയാണ് കൊടുക്കുന്നിലിനെ കുറിച്ചുള്ള ആലോചനകള്‍ മുറുകിയത്.
കെ സുധാകരന്‍ വേണ്ടെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും രണ്ടഭിപ്രായമില്ല. സുധാകരനെ വെട്ടാനാണ് ദളിത് പ്രാതിനിധ്യം കെപിപിസി അധ്യക്ഷ സ്ഥാനത്ത് വേണമെന്ന നിലപാടുമായി ഗ്രൂപ്പുകള്‍ ഒന്നിക്കുന്നത്. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരം ഉണ്ടെന്നും നേതാക്കള്‍ വാദിക്കുന്നു. കെ സുധാകരന്റെ പ്രായം, പ്രവര്‍ത്തശൈലി, തീവ്രനിലപാട് തുടങ്ങിയ ഘടകങ്ങള്‍ ഉയര്‍ത്തിയാണ് കൊടിക്കുന്നില്‍ സുരേഷിന് വഴിയൊരുക്കാനുള്ള നീക്കം. ഇത് പിണറായിയെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിന്റെ ഭാഗമാണ്.
കണ്ണൂരിലേതടക്കം പാര്‍ട്ടിയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടി നേതൃ പാടവമില്ലാത്തയാളാണ് സുധാകരനെന്ന് അശോക് ചവാന്‍ സമിതിക്ക് മുന്‍പിലും ഗ്രൂപ്പ് നേതാക്കള്‍ വാദിച്ചിട്ടുണ്ട്. ഇതിനിടെ സോണിയ ഗാന്ധിക്ക് മുന്‍പില്‍ കൊടിക്കുന്നില്‍ സുരേഷ് അവസരം ചോദിച്ചതായി വിവരമുണ്ട്. ദളിത് വാദമുയര്‍ത്തിയാണ് കൊടിക്കുന്നിലിന്റെ നീക്കം. അതേസമയം, സുധാകരനായി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഉമ്മന്‍ ചാണ്ടിയേയും, ചെന്നിത്തലയേയും പിണക്കി മുന്‍പോട്ട് പോകാന്‍ കഴിയുമോയെന്ന ആശയക്കുഴപ്പം ഹൈക്കമാന്‍ഡിലുണ്ട്. തര്‍ക്കം തുടര്‍ന്നാല്‍ ചില അപ്രതീക്ഷിത തീരുമാനങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊടിക്കുന്നിലിന് തന്നെയാണ് സാധ്യത. ഏതായാലും സുധാകരനുള്ള സാധ്യതയെല്ലാം അടയുകയാണ്.
https://www.facebook.com/Malayalivartha


























