'ഫംഗസ് ബാധ, പൂപ്പല്‍ എന്നിവ തടയാന്‍ പരമ്പരാഗതമായി വൃക്ഷങ്ങളില്‍ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവും. നമ്മുടെ നിയമസഭാ പ്രമേയ ചര്‍ച്ചയില്‍ പോലും ഇടം പിടിച്ചിരിക്കുകയാണ് ലക്ഷദ്വീപ് തെങ്ങുകളിലെ 'കാവിവല്‍ക്കരണം' ഇതാണ്....' രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി കേരള നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയത്തില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കായിരുന്നു ലക്ഷദ്വീപിലെ തെങ്ങുകളിലെ 'കാവിവല്‍ക്കരണം' എന്നത് കഴിഞ്ഞ ദിവസങ്ങളിൽ ശ്രേധേയമായിരുന്നു. ദ്വീപിലെ തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച 'കാവിവല്‍ക്കരണം' ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആരോപിച്ചിരുന്നത്.
എന്നാല്‍, ലക്ഷദ്വീപിലെ തെങ്ങുകളിലെ 'കാവി' നിറത്തിനു പിന്നിലെ വസ്തുത എന്തെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ഫംഗസ് ബാധ, പൂപ്പല്‍ എന്നിവ തടയാന്‍ പരമ്ബരാഗതമായി വൃക്ഷങ്ങളില്‍ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവുമാണ് ലക്ഷദ്വീപിലെ തെങ്ങുകളിലെ 'കാവി' നിറമെന്ന് ശ്രീജിത്ത് പണിക്കര്‍ വ്യക്തമാക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
തെങ്ങുകളിലെ 'കാവിവല്‍ക്കരണം'!
നമ്മുടെ നിയമസഭാ പ്രമേയ ചര്‍ച്ചയില്‍ പോലും ഇടം പിടിച്ചിരിക്കുകയാണ് ലക്ഷദ്വീപ് തെങ്ങുകളിലെ 'കാവിവല്‍ക്കരണം'. എന്താണ് വാസ്തവം? ഫംഗസ് ബാധ, പൂപ്പല്‍ എന്നിവ തടയാന്‍ പരമ്പരാഗതമായി വൃക്ഷങ്ങളില്‍ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവും. ലക്ഷദ്വീപില്‍ മാത്രമല്ല, ഇന്ത്യയിലെ പല സ്ഥലങ്ങളിലും വൃക്ഷസംരക്ഷണത്തിനായി ഈ രീതി പിന്തുടരുന്നുണ്ട്.
അടുത്ത കാലത്തെ ഒരു സംഭവകഥ പറയാം. കുറച്ചു നാളുകള്‍ക്കു മുന്‍പ് മലേഷ്യയിലെ കേദാഹ് സല്ലെഹുദീന്‍ (സുല്‍ത്താന്‍) മുംബൈ സന്ദര്‍ശിച്ചിരുന്നു. മുംബൈയിലെ വൃക്ഷങ്ങളില്‍ 'കാവിവല്‍ക്കരണം' നടത്തിയിരിക്കുന്നത് എന്തിനെന്ന് അദ്ദേഹം അന്വേഷിച്ചു. വൃക്ഷസംരക്ഷണമാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് മലേഷ്യയിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം മുംബൈയിലെ മലേഷ്യന്‍ കോണ്‍സല്‍ ജനറല്‍ സൈനല്‍ അസ്ലാന്‍ മുഹമ്മദ് നാദ്സിര്‍ ബൈക്കുള്ളയിലെ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യാനവകുപ്പില്‍ എത്തി.
ഗേരു മിട്ടിയും ചുണ്ണാമ്പും ചേര്‍ത്തുള്ള വൃക്ഷസംരക്ഷണത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കാന്‍. (ചിത്രം ചുവടെ) അപ്പോള്‍ തുടങ്ങുകയല്ലേ? ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയില്‍ നരേന്ദ്ര മോദി വൃക്ഷങ്ങളില്‍ കാവിവല്‍ക്കരണം നടപ്പാക്കുന്നതിനെതിരായ അടുത്ത പ്രമേയം? (വൃക്ഷ ജോക്ക് പറഞ്ഞ പണിക്കരെ ചാനല്‍ ചര്‍ച്ചകളില്‍ ബഹിഷ്കരിക്കുക).
https://www.facebook.com/Malayalivartha


























