ശബരിമല വിഷയത്തിൽ താൻ ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ല: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞത്: നിയമസഭയിൽ വിവാദങ്ങൾക്ക് മറുപടി നൽകി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിശ്വാസികളെ ഞെട്ടിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ... നിയമസഭയിൽ പറഞ്ഞത് അത്യന്തം ഞെട്ടിക്കുന്ന കാര്യം.... തെരഞ്ഞെടുപ്പിനു മുന്നേ പറഞ്ഞത് മാപ്പ് അല്ലെന്നും ഖേദപ്രകടനം മാത്രമാണെന്നും കടകംപള്ളി സുരേന്ദ്രൻ....
ശബരിമല വിഷയത്തിൽ താൻ ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞത്. എന്നാൽ ആ വാക്കുകൾ വൻ വിവാദമായി.
കെണിയിൽ വീഴാതിരിക്കാനാണ് അതുസംബന്ധിച്ച വിവാദം വന്നപ്പോൾ തിരുത്താതിരുന്നത്. വാർത്ത വന്ന ശേഷം തിരുത്തിയാൽ ഖേദം പറഞ്ഞില്ലെന്നാകും പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. . എന്നാൽ അന്ന് ആ ഖേദപ്രകടനം വിവാദമായപ്പോൾ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കടകംപള്ളി പ്രതികരിച്ചത്.
2018ലെ ശബരിമല യുവതി പ്രവേശന വിവാദങ്ങളിൽ ഖേദമുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. എന്നാല്‍ ശബരിമല വിഷയത്തിൽ ശരിയായ നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്. കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഭരണഘടനയിലെ തുല്ല്യത നടപ്പാക്കണം. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടിയുടെ നയമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു:
2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതിൽ എല്ലാവരും ഖേദിക്കുന്നുണ്ട്. അങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. കോടതിവിധിയിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും നമുക്കെല്ലാവർക്കും പ്രയാസമുണ്ട്. എന്നാൽ, അതൊന്നും ജനങ്ങളുടെ മനസ്സിൽ ഇല്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വിശാലബെഞ്ചിന്റെ വിധി എന്തുതന്നെയായാലും അതു നടപ്പാക്കുന്നത് എല്ലാവരുമായി കൂടിയാലോചിച്ചായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മുൻ ദേവസ്വം മന്ത്രിയും ആവർത്തിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വലിയൊരു സന്ദേശമാണെന്നും കടകംപള്ളി പറയുകയുണ്ടായി. എന്നാൽ അന്ന് ആ പ്രതികരണത്തിൽ മറുപടിയുമായി എൻഎസ്എസ് സെക്രട്ടറി സുകുമാരൻ നായർ രംഗത്തുവന്നിരുന്നു.
ആത്മാർഥതയുണ്ടെങ്കിൽ പുതിയ സത്യവാങ്മൂലം നൽകണമെന്നു സുകുമാരൻ നായർ പ്രതികരിച്ചത്. ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രന്റെ മലക്കംമറിച്ചിൽ പരിഹാസ്യമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ശബരിമലയോടു കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരംവട്ടം ഗംഗയിൽ മുങ്ങിയാലും മാപ്പുലഭിക്കില്ല. ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാലു വോട്ടിനുവേണ്ടി നിലപാടു മാറ്റില്ലെന്നുപറഞ്ഞ കടകംപള്ളി ഇപ്പോൾ നിലവിളിക്കുന്നത് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയംകൊണ്ടാണ്.
ശബരിമല മാത്രമല്ല ഗുരുവായൂരും പത്മനാഭസ്വാമിക്ഷേത്രവും തകർക്കാനാണു ശ്രമിച്ചത്. ക്ഷേത്രങ്ങൾ ഈ നിലയിൽ പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളിയുടെ ദുരൂഹമായ ഇടപെടൽ കൊണ്ടാണ് -എന്ന് കെ സുരേന്ദ്രൻ അന്ന് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























