ലഡാക്കിൽ വജ്രായുധം ഇറക്കി ഇന്ത്യ.. മോദി ഉദ്ഘാടനം ചെയ്‌ത വജ്ര ടാങ്ക് ...ഇനി ശത്രുവിന്റെ മുട്ടിടിയ്ക്കും

ലഡാക്ക് അതിർത്തിയിൽ ചൈനയ്‌ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യ. സെൽഫ് പ്രൊപ്പെൽഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച സെൽഫ് പ്രൊപ്പൽഡ് ഹോവിസ്‌റ്ററുകളെന്ന് പേര് കേട്ട സൗത്ത് കൊറിയയിലെ കെ 9 തണ്ടറിന്റെ വകഭേദമാണ് വജ്ര കെ9..
അതിർത്തിയിൽ സംഘർഷത്തിനുള്ള സാദ്ധ്യത ഇനിയും തള്ളിക്കളയാൻ ആകാത്ത സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ടാങ്കുകൾ ഉപയോഗിച്ചുള്ള പരിശീലനം ആരംഭിച്ചിരുന്നു. ഇത് ഏകദേശം അവസാനിക്കാനിരിക്കെയാണ് ടാങ്കുകൾ വിന്യസിക്കാനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കിയത്.
അടുത്തിടെ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ സംശയാസ്പദ നീക്കങ്ങൾ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതാണ് നീക്കങ്ങൾ വേഗത്തിലാക്കാൻ കാരണമെന്നാണ് നിഗമനം.
ലഡാക്കിലെ സമതലങ്ങളിൽ അതീവ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ടാങ്കുകളാണ് കെ.9 വജ്ര ടാങ്കുകൾ. ആദ്യമായാണ് വജ്ര ടാങ്കുകൾ ലഡാക്കിൽ വിന്യസിക്കുന്നത്. ലഡാക്കിലെ ഉയർന്നതും തന്ത്രപ്രധാനവുമായ മേഖലകളിലാണ് വജ്ര ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത് . പരിശീലനത്തിൽ പീരങ്കികളുടെ പ്രകടനത്തിനനുസരിച്ച് കൂടുതൽ പീരങ്കികൾ ലഡാക്കിൽ വിന്യസിക്കാനാണ് സൈന്യത്തിന്റെ നീക്കം.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പീരങ്കികളാണ് വജ്ര. ദക്ഷിണ കൊറിയൻ കമ്പനിയുടെ സഹകരണത്തോടെ കെ -9 വജ്ര മുംബൈയിലെ ലാർസൺ ആന്റ് ടർബോയാണ് നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ കെ.9 തണ്ടർ പീരങ്കികളുടെ വകഭേദമാണ് കെ -9 വജ്ര .സെൽഫ് പൊപ്പല്ലെഡ് തോക്കുകളോട് കൂടിയ പീരങ്കികൾക്ക് 38 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യവും തകർക്കാൻ സാധിക്കും.
1989ലാണ് കെ 9 തണ്ടറിന്റെ നിർമാണം തുടങ്ങുന്നത്, 2019 ജനുവരിയിൽ ഗുജറാത്തിലെ സൂറത്തിൽ ആരംഭിച്ച ഹോവിസ്‌റ്റർ തോക്ക് നിർമാണശാലയുടെ ഉദ്ഘാടന സമയം പ്രധാനമന്ത്രി മോദി സഞ്ചരിച്ചത് വജ്ര കെ9 സെല്‍ഫ് പ്രൊപ്പെല്ലഡ് ഹവിറ്റ്‌സറിലായിരുന്നു.
ഇന്ത്യൻ സേനയ്ക്കുവേണ്ടി തദ്ദേശീയമായ കെ-9 വജ്ര ഹൊവിറ്റ്‌സർ തോക്കുകൾ നിർമിക്കുന്നത് അഹമ്മദാബാദിലാണ് .. നൂറെണ്ണം നിർമിക്കാനാണ് കരാർ. ഇതിൽ പത്തെണ്ണം കാലാവധിക്കുമുന്പ തന്നെ റെഡിയായിരുന്നു.. അതിലൊന്നിലാണ് മോദി യാത്ര ചെയ്തത്
മണിക്കൂറിൽ 67 കിലോ മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ടാങ്കുകൾക്ക് 18 മുതൽ 52 കിലോ മീറ്റർവരെയുള്ള ലക്ഷ്യം ഭേദിക്കാൻ സാധിക്കും. അഞ്ച് പേരടങ്ങുന്ന സൈനിക സംഘത്തിന് ടാങ്കിൽ സഞ്ചരിക്കാം.പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിലും, കാട്, മരുഭൂമി, മഞ്ഞ് നിറഞ്ഞ പ്രദേശം തുടങ്ങിയ പ്രതലങ്ങളിലും മാരകമായ ആക്രമണ ശേഷിയുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്
നിലവിൽ നിരവധി രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തിന് വേണ്ടി കെ 9 തണ്ടർ ഉപയോഗിക്കുന്നുണ്ട്
https://www.facebook.com/Malayalivartha


























