സ്വന്തം മകനെ ദയാവധത്തിന് അനുവദിയ്ക്കണമെന്ന അപേക്ഷയുമായി കോടതിയിലെത്തിയ 'അമ്മ.. ഒന്നുകിൽ ചികിത്സയ്ക്ക് സർക്കാരിൽ നിന്ന് സഹായം വേണം, അല്ലെങ്കിൽ അവനെ ദയാവധം നടത്താനുള്ള അനുമതി വേണം...വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയിൽ വെച്ച് മകന്‍ മരിച്ചു

സ്വന്തം മകനെ ദയാവധത്തിന് അനുവദിയ്ക്കണമെന്ന അപേക്ഷയുമായി കോടതിയിലെത്തിയ 'അമ്മ.. ഒന്നുകിൽ ചികിത്സയ്ക്ക് സർക്കാരിൽ നിന്ന് സഹായം വേണം,അല്ലെങ്കിൽ അവനെ ദയാവധം നടത്താനുള്ള അനുമതി വേണം എന്നായിരുന്നു ആ 'അമ്മ കോടതിയോട് ആവശ്യപ്പെട്ടത്
അപൂർവ രക്ത രോഗം ബാധിച്ച് കിടപ്പിലായ ഒൻപത് വയസുകാരൻ ഹർഷവർധന്റെ അമ്മ അരുണയാണ് ദയാവധം തേടി ചൊവ്വാഴ്ച പുങ്കനൂരിലെ കോടതിയെ സമീപിച്ചത്. കോടതിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹർഷവർധൻ ഓട്ടോയിൽ മരിച്ചു. കോടതിയിൽ അപേക്ഷ നൽകി രണ്ട് മണിക്കൂറിന് ശേഷമാണ് ഹർഷവർധൻ മരിച്ചത്
അപൂർവ രോഗവുമായി ജനിച്ച ഹർഷവർധൻ നാലുവർഷം മുൻപുണ്ടായ അപകടത്തെ തുടർന്ന് കിടപ്പിലായിരുന്നുവെന്ന് അമ്മ അരുണ പറയുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്.
ഹർഷവർധന് നാലു വയസ്സായിരുന്നപ്പോഴാണ് രോഗത്തെക്കുറിച്ചറിഞ്ഞത്. കുടുംബം ആവുന്ന രീതിയിൽ ചികിത്സിച്ചു. സ്ഥലം വിറ്റും സ്വർണം പണയം വച്ചും ചികിത്സിച്ചെങ്കിലും ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഉണ്ടായില്ല .. ചികിത്സയ്ക്കായി 4 ലക്ഷം രൂപ വായ്പയെടുക്കേണ്ടിവന്നുവെന്ന് അരുണ പറയുന്നു.
ചികിത്സയ്ക്ക് പണമില്ലാതായതോടെ ആണ് അരുണ കോടതിയെ സമീപിച്ചത് . . ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട് ദിവസമായി അവർ കോടതിയിൽ എത്തിയിരുന്നു. ഇന്നലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഹർഷവർധന് രക്തസ്രാവമുണ്ടാകുകയും മരിക്കുകയുമായിരുന്നു
https://www.facebook.com/Malayalivartha


























