ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ ഹൈകോടതി വിധി; വിഷയം ചർച്ചചെയ്യാൻ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; യോഗം വെള്ളിയാഴ്ച വൈകിട്ട്

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈകോടതി വിധിയില്‍ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഹൈകോടതി വിധിക്ക് ശേഷമുണ്ടായ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. വെള്ളിയാഴ്ച വൈകിട്ടാണ് യോഗം.
കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും യോഗം നടക്കുക. വിധിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടി എടുക്കൂ എന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തില്‍ ആരോപണവും പ്രത്യാരോപണവുമായി യു.ഡി.എഫും എല്‍.ഡി.എഫും രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്‍ അടക്കമുള്ളവരും വിധിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കോടതി വിധി, സംവരണം ,ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനമയച്ചിരുന്നു. കേരള ഹൈക്കോടതിയുടെ 80:20 കോടിതി വിധി ദുര്‍ബലപ്പെടുത്തുന്നതിനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുക, മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട 100% ആനുകൂല്യങ്ങളും ലഭിക്കാന്‍ നടപടി സ്വീകരിക്കുക, മദ്രസ അധ്യാപകര്‍ക്ക് ശമ്ബള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ വിതരണം ചെയ്യുന്നു എന്നത് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുക. വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് മുസ്‌ലിം സംഘടനകള്‍ ഉന്നയിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























