ധനകാര്യ മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചാം ദിവസമാണ് ബാലഗോപാല്‍ നിയമസഭയിലെ കന്നി ബജറ്റ് പ്രസംഗം നടത്തുമ്പോൾ ബാലഗോപാലിനു അഭിമാനിക്കാൻ ഒന്നുകൂടി ഉണ്ട്... ഭരണതുടര്‍ച്ചയ്ക്ക് കേരളത്തിലെ ജനങ്ങളോട് ബജറ്റില്‍ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ബജറ്റവതരിപ്പിയ്ക്കാനുള്ള സുവർണാവസരം ...1977 മാര്‍ച്ച് 28ന് സി.എച്ച്. മുഹമ്മദ് കോയയ്ക്ക് മാത്രമാണ് ഇത്തരം ഒരു അവസരം ഇതിനു മുൻപ് ലഭിച്ചത്

ധനകാര്യ മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചാം ദിവസമാണ് ബാലഗോപാല്‍ നിയമസഭയിലെ കന്നി ബജറ്റ് പ്രസംഗം നടത്തുമ്പോൾ ബാലഗോപാലിനു അഭിമാനിക്കാൻ ഒന്നുകൂടി ഉണ്ട്... ഭരണതുടര്‍ച്ചയ്ക്ക് കേരളത്തിലെ ജനങ്ങളോട് ബജറ്റില്‍ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ബജറ്റവതരിപ്പിയ്ക്കാനുള്ള സുവർണാവസരം ...
1977 മാര്‍ച്ച് 28ന് സി.എച്ച്. മുഹമ്മദ് കോയയ്ക്ക് മാത്രമാണ് ഉത്തരം ഒരു അവസരം ഇതിനു മുൻപ് ലഭിച്ചത്..അന്ന് സെക്രട്ടറിയേറ്റിലെ അസംബ്ലി ഹാളില്‍ സി. എച്ച്. മുഹമ്മദ് കോയയുടെ ബജറ്റ് പ്രസംഗം ആരംഭിച്ചത് ഇങ്ങനെ-
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ മുഴുവൻ കാലാവധിയും പൂർത്തിയാക്കി, തിരഞ്ഞെടുപ്പിനെ നേരിട്ട്, വലിയ ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറുവർഷക്കാലത്തെ സുസ്ഥിരവും ജനോപകാരപ്രദവുമായ ഭരണനിർവഹണത്തിന് നൽകിയ അംഗീകാരമാണ് ജനവിധിയിൽ പ്രകടമാകുന്നത്.
അല്പായുസ്സായ മന്ത്രിസഭകളുടെയും രാഷ്ട്രീയാനിശ്ചതത്വങ്ങളുടെയും പാരമ്പര്യത്തിൽ നിന്ന് വ്യക്തമായ മാറ്റം രേഖപ്പെടുത്തിക്കൊണ്ട് കേരളം രാജ്യത്തിന് മാതൃകയായിരിക്കുകയാണ്. സുസ്ഥിരവും അർപ്പണബോധമുള്ളതുമായ സർക്കാരിനായി തങ്ങളുടെ സമ്മതിദാനാവകാശം വനിയോഗിച്ച കേരളത്തിലെ ലക്ഷക്കണക്കിന് വോട്ടർമാർ പ്രകടിപ്പിച്ചത് അപൂർവ്വമായ രാഷ്ട്രീയ പക്വതയും അസാധാരണമായ വിവേകവുമാണ്. പ്രബുദ്ധരായ നമ്മുടെ ജനതയുടെ ചരിത്രപരമായ ഈ വിധിയെ വരുംതലമുറ നന്ദിയോടെ അഭിനന്ദിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല
സിഎച്ചിന്റെ ഈ പ്രസംഗം നിയമസഭക്ക് മാത്രമല്ല കേരളത്തിനുതന്നെ പുതുമയുള്ള ഒന്നായിരുന്നു......അതിനു മുൻപ് കേരളം ചരിത്രത്തിൽ ഭരണത്തുടർച്ച ഉണ്ടായിട്ടില്ല.. അതിനു ശേഷം നാല്പത്തി എട്ട് ബജറ്റ് പ്രസംഗങ്ങള്‍ക്ക് കേരള നിയമസഭ സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ബജറ്റ് അവതാരകനും ഭരണത്തുടര്‍ച്ചയ്ക്കുള്ള നന്ദി ബജറ്റിലൂടെ പറയാൻ കഴിഞ്ഞിട്ടില്ല. ആ അഭിമാനകരമായ അസുലഭ ഭാഗ്യമാണ് ഇപ്പോൾ ബാലഗോപാലിന് ലഭിയ്ക്കുന്നത്
തീർന്നില്ല മറ്റൊരു പ്രത്യേകത കൂടിയുണ്ട്..ഭരണത്തുടര്‍ച്ചയ്ക്കുള്ള നന്ദി, രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് പ്രസംഗത്തില്‍ കെ. എന്‍. ബാലഗോപാല്‍ ഉള്‍പ്പെടുത്തിയാൽ അത് പുതിയ നിയമസഭാ മന്ദിരത്തിലെ ബജറ്റ് പ്രസംഗങ്ങളുടെ ചരിത്രത്തില്‍ ആദ്യത്തേതും ആയിരിയ്ക്കും...
ഈ പറഞ്ഞതിനേക്കാൾ ഒക്കെ വലിയ മറ്റൊരു പ്രത്യേകത എന്താണെന്നു വെച്ചാൽ 1947 മുതലുള്ള കേരള നിയമസഭയുടെ ചരിത്രം പരിശോധിച്ചാല്‍ സഭാംഗമായി പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം വേറെ ആര്‍ക്കും കൈവന്നിട്ടില്ല ...ജീവിതത്തില്‍ ആദ്യമായി നിയമസഭാംഗമായി ബാലഗോപാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് 2021 മെയ് 24-ന്. 12-ാം ദിവസം, അതായത് ജൂണ്‍ നാലിന് കന്നി ബജറ്റ് സഭയില്‍ അവതരിപ്പിയ്ക്കും...
ധനമന്ത്രിയായി ചുമതലയേറ്റ ശേഷം ഏറ്റവും കുറച്ച് സമയത്തിനുള്ളില്‍ ബജറ്റ് അവതരിപ്പിച്ച സിപിഎമ്മിന്റെ ധനകാര്യ മന്ത്രിയെന്ന വിശേഷണം ഇനി കൊട്ടാരക്കരയുടെ നിയമസഭാംഗത്തിന് അവകാശപ്പെട്ടതാണ്. ......
എന്നാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രിമാരില്‍ ഒന്നാം സ്ഥാനം ബാലഗോപാലിന് അവകാശപ്പെടാന്‍ കഴിയില്ല. 1987-ലെ ഇ. കെ. നായനാര്‍ സര്‍ക്കാരും 1995-ലെ എ. കെ. ആന്റണി സര്‍ക്കാരും അധികാരത്തില്‍ വന്നതിന്റെ രനടാം ദിവസം ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട് .
വകുപ്പ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ നായനാര്‍ തന്നെയാണ് 1987 മാര്‍ച്ച് 28 ന് ബജറ്റ് പ്രസംഗം അവതരിപ്പിച്ചത്. 1995 മാര്‍ച്ച് 22-ന് എ. കെ. ആന്റണി മുഖ്യമന്ത്രി ആയി അധികാരമേറ്റതിന്റെ രണ്ടാം ദിവസം നിയമസഭയില്‍ ധനകാര്യ മന്ത്രി സി.വി. പദ്മരാജന്‍ ബജറ്റ് അവതരിപ്പിച്ചു.... എന്നാൽ ഇവരെല്ലാം ഇതിനു മുൻപ് നിയമ സഭയിൽ ഉണ്ടായിരുന്നു..
അവസാനമായി പറയേണ്ടത് , ജീവിതത്തില്‍ ആദ്യമായി നിയമസഭാംഗമായി വന്ന ബാലഗോപാലിന്റെ ബജറ്റ് ഒരു കാര്‍ട്ടൂണിസ്റ്റ് അവതരിപ്പിക്കുന്ന നിയമസഭയിലെ ആദ്യ ബജറ്റ് ആയിരിക്കുമെന്ന പ്രത്യേകതയും ഉണ്ട്...പറയാനുള്ള കാര്യങ്ങള്‍ വളരെ കുറച്ച് വരകള്‍ കൊണ്ട് അവതരിപ്പിക്കുന്ന കാര്‍ട്ടൂണ്‍ ശൈലി ബാലഗോപാല്‍ തന്റെ ബജറ്റ് പ്രസംഗത്തിലും തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.....അങ്ങനെയെങ്കിൽ ഇതുവരെയുള്ള ബജറ്റ് അവതരണങ്ങളെ പോലെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗത്തിനു പകരംആറ്റിക്കുറുക്കി പറയുന്ന കൊച്ചു ബജറ്റ് ആയിരിക്കും ഇതെന്ന പ്രത്യേകത കൂടി ഇവിടെ ചേർക്കേണ്ടിവരും...
https://www.facebook.com/Malayalivartha


























