പ്രസവം പുറത്തറിയാതിരിക്കാന്‍ നവജാത ശിശുവിനെ പാറമടയില്‍ കെട്ടിത്താഴ്‌ത്തി അമ്മയുടെ ക്രൂരത; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പ്രസവ വിവരം പുറത്തറിയാതിരിക്കാന്‍ ചോരക്കുഞ്ഞിനെ പാറമടയില്‍ കെട്ടിത്താഴ്‌ത്തി അമ്മയുടെ ക്രൂരത. തിരുവാണിയൂരിലാണ് സംഭവം. ചൊവ്വാഴ്ചയാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. നാല്‍പ്പത് വയസുള്ള സ്ത്രീ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം വീട്ടിലെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. ജനിച്ച ഉടനെ പാറമടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചത്.
നവജാത ശിശുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും യുവതി തുറന്നു പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഇവരുടെ ഭര്‍ത്താവ് സഹായിച്ചോ എന്നന്വേഷിക്കുകയാണ് പൊലീസ്. നിലവില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.
https://www.facebook.com/Malayalivartha