കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്: നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനെന്ന് രവി പൂജാരിയുടെ കുറ്റസമ്മതം, എന്നാല്‍ വെടിവെപ്പിനായി ക്വട്ടേഷന്‍ നല്‍കിയത് താനല്ല, ജൂൺ എട്ട് വരെ പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനെന്ന് രവി പൂജാരിയുടെ കുറ്റസമ്മതം. ചോദ്യം ചെയ്യലിനിടെ ക്രൈംബ്രാഞ്ചിനോടാണ് കുറ്റസമ്മതം നടത്തിയത്. എന്നാല്‍ വെടിവെപ്പിനായി ക്വട്ടേഷന്‍ നല്‍കിയത് താനല്ലെന്നും പൂജാരി പറഞ്ഞു.
വെടിവെയ്പിനായി യുവാക്കളെ നിയോഗിച്ചത് പെരുമ്പാവൂർ, കാസര്‍കോഡ് സംഘമെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ പ്രധാന പ്രതി രവി പൂജാരിയെ രവി പൂജാരിയെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിച്ചത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂണ്‍ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടര്‍ന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം.
കേസില്‍ മൂന്നാം പ്രതിയായ രവി പൂജാരി വര്‍ഷങ്ങളായി ഒളിവിലായിരുന്നു. അധോലോക കുറ്റവാളിയായി കണക്കാക്കുന്ന രവി പൂജാരിയെ രണ്ട് വര്‍ഷം മുന്‍പ് ഇന്റര്‍പോളിന്റെ സഹായത്തോടെ സെനഗലില്‍ നിന്നാണ് പിടികൂടിയത്.കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























