സംസ്ഥാനത്ത് നാളെ മുതല്‍ ഒമ്പതു വരെ കടുത്ത നിയന്ത്രണം.... അവശ്യവസ്തുക്കളും നിര്‍മ്മാണ സാമഗ്രികളുമൊഴികെ കടകള്‍ തുറക്കില്ല... സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ 10 മുതല്‍ ,... നിയന്ത്രണങ്ങളിങ്ങനെ....

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പകുതിയോളം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫീസുകള്‍ ഏഴാം തിയതി മുതല്‍ പ്രവര്‍ത്തിക്കണമെന്നത് പത്താം തിയതി മുതലാക്കി. അഞ്ചു മുതല്‍ ഒന്‍പതാം തീയതിവരെ അവശ്യഭക്ഷ്യവസ്തുക്കളും പലചരക്കും മരുന്നും വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂ. ജുവലറിയും തുണിക്കടകളും അടക്കം നിലവില്‍ അനുമതി നല്‍കിയിട്ടുള്ള മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രം കരുതിയാല്‍ മതി.
കൊവിഡ് മരണങ്ങള്‍ സംസ്ഥാനതലത്തില്‍ സ്ഥിരീകരിക്കുന്നത് ജില്ലാതലത്തിലാക്കാന്‍ ആലോചിക്കും. മരണം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കണം.
മൂന്നാം തരംഗമുണ്ടായാല്‍ സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആള്‍ക്കൂട്ടമില്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കും. അവരെ ഇടയ്ക്കിടെ പരിശോധിക്കും.
മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും.ഫ്‌ളാറ്റുകളില്‍ കൊവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം.
ആരോഗ്യ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ അതത് ഫ്‌ളാറ്റുകളിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ നിറവേറ്റണം.
ഫ്‌ളാറ്റുകളിലെ ലിഫ്റ്റ് ദിവസം മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണം.നാളെ മുതല്‍ ഇവ മാത്രം റേഷന്‍കടകള്‍,ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനകടകള്‍,പഴങ്ങളും പച്ചക്കറികളും,പാല്‍,മത്സ്യം,മാംസം, ബേക്കറി, ഇലക്ട്രിക്കല്‍, പബ്ലിംഗ് സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
ഇന്ന് പ്രവര്‍ത്തനാനുമതിയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ജുവലറി, തുണിക്കട,സ്റ്റേഷനറി അടക്കമുള്ള കടകള്‍ ജൂണ്‍ 5 മുതല്‍ 9 വരെ തുറക്കാന്‍ പാടില്ല . വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാംപാഴ് വസ്തു വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് തുറക്കാം.
റബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബര്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനും അനുമതി മാലിന്യം നീക്കംചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതി
L" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha