പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിക്ക് സമൂഹമാധ്യമത്തിലുടെ അശ്ലീല സന്ദേശമയച്ച് യുവാവ്; കേസിൽ പഴയങ്ങാടി സ്വദേശിയായ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത് പോലീസ്

കണ്ണൂരിൽ പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിക്ക് സമൂഹമാധ്യമത്തിലുടെഅശ്ലീല സന്ദേശമയച്ച് യുവാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. പഴയങ്ങാടി മാട്ടൂല്‍ സ്വദേശി എ.സി. അബ്ദുള്‍ ജലീലിനെ (34)യാണ് പഴയങ്ങാടി എസ്‌ഐ ഇ. ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ ഇയാള്‍ വിദ്യാര്‍ത്ഥിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് ചുമത്തിഅറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിക്കുന്നതിനായി പ്രതി കുട്ടിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സഹോദരന്‍ പഴയങ്ങാടി പൊലിസില്‍ നല്‍കിയ പരാതി.
https://www.facebook.com/Malayalivartha