'മലയാളികൾക്ക് ഇത് അഭിമാന നിമിഷം'; പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച കുമരകത്തെ കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം

പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച കുമരകത്തെ കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം. ഉപജീവനത്തിനൊപ്പം തന്നെ ജലാശയ സംരക്ഷണവും ജീവിതവ്രതമായി ഏറ്റെടുത്ത ഇദ്ദേഹത്തെ തേടി വന്നത് തായ്‌വാന്റെ പുരസ്‌കാരമാണ്.
ആര്‍പ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എന്‍ എസ്. രാജപ്പനാണ് തായ്‌വാന്‍ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ലഭിച്ചത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അരയ്ക്കുതാഴേക്ക് തളര്‍ന്ന രാജപ്പന്‍ വള്ളത്തില്‍ സഞ്ചരിച്ച് ജലാശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്നത് പല മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കുപ്പികള്‍ വിറ്റാണ് അദ്ദേഹം ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. വില്ലൂന്നി സ്വദേശിയായ കെ എസ് നന്ദു പകര്‍ത്തിയ ചിത്രം വഴിയാണ് രാജപ്പനെക്കുറിച് പുറംലോകം അറിഞ്ഞത്.
അതിനു പിന്നാലെ വലിയ പരിസ്ഥിതി പ്രവര്‍ത്തനമാണ് രാജപ്പന്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പ്രശംസിച്ചിരുന്നു. രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എന്‍ജിനുമെന്ന സ്വപ്നം സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സഫലമാക്കി. കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികള്‍ ആദ്യ ധനസഹായവും ചെയ്തു. പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്‌വാന്‍ പ്രശംസാപത്രത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha