വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം കൂടി...... ഭൂമിയില്‍ ഇല്ലാതാകുന്ന പച്ചപ്പിനെ തിരിച്ചുപിടിക്കാന്‍ ഓര്‍മിപ്പിക്കുകയാണ് ഓരോ പരിസ്ഥിതി ദിനവും ; ഈ വര്‍ഷത്തെ ആതിഥേയ രാജ്യം പാകിസ്ഥാന്‍

വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം കൂടി. പാരിസ്ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ് ഈ കോവിഡ് കാലത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം.
മഹാമാരിയുടെ കാലത്താണ് ഈ പരിസ്ഥിതി ദിനവും കടന്നുപോകുന്നത്. മനുഷ്യന്‍ വീടുകളിലേക്ക് ചുരുങ്ങിയപ്പോള്‍ പ്രകൃതി അതിന്റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ചകളും ഈ കോവിഡ് കാലത്ത് നാം കണ്ടു.മനുഷ്യന്‍ പ്രകൃതിയെ അടുത്തറിഞ്ഞ നാളുകളാണിത്.
ഭൂമിയില്‍ ഇല്ലാതാകുന്ന പച്ചപ്പിനെ തിരിച്ചുപിടിക്കാന്‍ ഓര്‍മിപ്പിക്കുകയാണ് ഓരോ പരിസ്ഥിതി ദിനവും. 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്.പരിസ്ഥിതി പുനഃസ്ഥാപനം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പാക്കിസ്ഥാനാണ് ഈ തവണ പരിസ്ഥിതി ദിനത്തിന് ആഗോള ആതിഥേയത്വം വഹിക്കുന്നത്.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളാണ് ഓരോ വര്‍ഷവും ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രതിവര്‍ഷം 143 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്.
യു എന്‍ പരിസ്ഥിതി പദ്ധതിയുമായി സഹകരിച്ച് പാകിസ്ഥാനാണ് 2021ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഈ ദിവസം പാകിസ്ഥാന്‍ ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ലഘൂകരണത്തിനായി പാകിസ്ഥാന്‍ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തും. അതില്‍ 10 ബില്യണ്‍ ട്രീസ് സുനാമി പ്രോഗ്രാംഡ്, ക്ലീന്‍ ഗ്രീന്‍ പാകിസ്ഥാന്‍, ഇലക്ട്രിക് വെഹിക്കിള്‍ പോളിസി, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് മലിനീകരണം വിഷയമാക്കി 2018ലാണ് ഇന്ത്യ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ചത്.
'ഇക്കോസിസ്റ്റം പുന:സ്ഥാപിക്കല്‍' എന്നതാണ് ഈ വര്‍ഷത്തെ തീം. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തെ തടയുക, അവസാനിപ്പിക്കുക, പഴയ പടിയാക്കുക, ഒടുവില്‍ പ്രകൃതിയെ സുഖപ്പെടുത്തുക എന്നതാണ്. ഓരോ മൂന്ന് സെക്കന്‍ഡിലും, ലോകത്ത് വനങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ നൂറ്റാണ്ടില്‍ നിരവധി തണ്ണീര്‍ത്തടങ്ങള്‍ നശിച്ചു. കാടുകള്‍ മുതല്‍ കൃഷിസ്ഥലങ്ങള്‍ വരെ കോടിക്കണക്കിന് ഹെക്ടര്‍ സ്ഥലങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം.
പരിസ്ഥിതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ കോവിഡ് കാലത്ത് പുതിയ വെല്ലുവിളികള്‍ ഏറെയുണ്ട്. ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രകൃതി സംരക്ഷണ മാര്‍ഗങ്ങളിലൂടെ പരിസ്ഥിതിയെ തിരിച്ചു പിടിക്കാനാവുമെന്ന് നമുക്ക് പ്രത്യാശിക്കാം
https://www.facebook.com/Malayalivartha