കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ഡി. ഐ. സി രൂപീകരണം തടയാൻ കഴിഞ്ഞേനെയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
കേരളത്തിലെ കോൺഗ്രസിന് ശക്തിക്ഷയമുണ്ടാക്കിയ കെ.കരുണാകരൻ്റെയും കെ. മുരളീധരൻ്റെയും നേതൃത്വത്തിലുള്ള ഡി. ഐ. സി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തെ 2005-ൽ ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അനുനയപൂർവ്വം തടയാൻ കഴിയുമായിരുന്നു.
കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം ആചരിക്കുമ്പോൾ അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു. 2001 ന് മുമ്പ് കെ.കരുണാകരനുംഎ.കെ. ആൻ്റണിക്കും ഞാൻ ഒരു പോലെ വിശ്വസ്തനായിരുന്നതിനാൽ മിക്ക പ്രശ്നങ്ങളും ഒരു മദ്ധ്യസ്ഥനെ പോലെ പരിഹരിക്കാൻ കഴിഞ്ഞിരുന്നു.
പിന്നീട് കരുണാകരനെയും ആൻ്റണിയേയും അകറ്റിയത് രണ്ടു ഗ്രൂപ്പിലെയും തീവ്രവാദികളാണ്. ഒടുവിൽ ഇവർ രണ്ടു നേതാക്കളെയും പിന്നിൽ നിന്നും കുത്തി. ഡി. ഐ.സി യിൽ ചേർന്ന ഭൂരിപക്ഷം പ്രവർത്തകരും കോൺഗ്രസിലേക്ക് മടങ്ങിവന്നില്ല. വന്നവരെ വേണ്ട വിധം പരിഗണിക്കാത്തതിനാൽ ചിലർ മറ്റു കക്ഷികളിൽ ചേരുകയും പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha

























