കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ്; ഗതാഗത വകുപ്പ് മന്ത്രിക്കും കെഎസ്‌ആര്‍ടിസി സിഎംഡിയ്ക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ കത്ത്

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ്. സര്‍വീസ് ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിക്കും കെഎസ്‌ആര്‍ടിസി സിഎംഡിക്കും കത്തയച്ചു.
രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സര്‍വീസ് വീണ്ടും ആരംഭിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാണ് കെഎസ്‌ആര്‍ടിസിയോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച മുതല്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കാമെന്ന് എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിതിനാല്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക .
https://www.facebook.com/Malayalivartha



























