മുതിര്‍ന്ന പൗരന്മാരടക്കമുള്ള കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

മുതിര്‍ന്ന പൗരന്മാരടക്കമുള്ള കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വാക്സിന്‍ നല്‍കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. പിപിഇ കിറ്റ് വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി. എന്നാല്‍ ഗ്ലൗസ്, മാസ്‌ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.
ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷന്‍ സംഘത്തില്‍ മെഡിക്കല്‍ ഓഫീസര്‍, വാക്‌സിന്‍ നല്‍കുന്നയാള്‍, ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വാക്‌സിനേഷന്‍ സംഘമായിരിക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കുക.
വാക്‌സിന്‍ കുത്തിവെയ്പ്പിന് മുന്‍പ് മെഡിക്കല്‍ ഓഫീസര്‍ രോഗിയെ പരിശോധിച്ച് ആരോഗ്യനില ഉറപ്പാക്കും. കുത്തിവെയ്പ്പിന് ശേഷം അരമണിക്കൂര്‍ രോഗിയെ നിരീക്ഷിക്കും. ഇതിന് ആശപ്രവര്‍ത്തകരുടെയോ സന്നദ്ധപ്രവര്‍ത്തകരുടെയോ സേവനം ഉപയോഗിക്കും.
വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ശാരീരിര അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ വിവരം മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ഉടന്‍ രോഗിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും അധികാര പരിധിയില്‍ വരുന്ന സ്ഥലങ്ങളിലെ മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ അതാത് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ ശേഖരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പോലീസ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha