തിരുവനന്തപുരത്തെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു; നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം. നാളെ രാവിലെ 5 മണിക്ക് എല്ലാ ഷട്ടറുകളും 5cm വീതം ഉയര്‍ത്തും. ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
അതേ സമയം തിരുവനന്തപുരത്തെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ വിനോദ് സഞ്ചാര കേന്ദ്രമായ പൊന്മുടി ഒറ്റപെട്ടു. നിലവില്‍ പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha