ക്ഷേത്ര മതിൽ ചാടിക്കടന്ന് എത്തുന്ന വിദ്യാർത്ഥികൾ: ക്ഷേത്ര പരിസരത്ത് ബിരിയാണി കഴിക്കൽ അശ്ലീല വീഡിയോ കാണുക അനാവശ്യമായി വഴക്ക് കൂടുക: ഒടുവിൽ സംഭവിച്ചത്

കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍കളെ പൊലീസ് വലിയ കേബിള്‍ കൊണ്ട് അടിച്ചതായി വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ അടി കൊണ്ട പാടുണ്ട്. ലഹരി ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ മര്‍ദ്ദനമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കാട്ടാക്കടയിലെ യോഗീശ്വര ക്ഷേത്രത്തിന് സമീപമാണ് സംഭവം. തുറസ്സായ സ്ഥലത്ത് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
നാലു വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. ലഹരി ഉപയോഗിച്ചെന്നും അശ്ലീല ദൃശ്യങ്ങള്‍ കാണുകയാണെന്നും പറഞ്ഞായിരുന്നു പൊലീസിന്റെ മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പൊലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ജീപ്പില്‍ കയറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്: 1/12/2020ൽ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അഞ്ചുതെങ്ങുംമൂടിലെ ക്ഷേത്ര ഭാരവാഹികൾ പരാതി നൽകുകയായിരുന്നു. പരാതി ഇങ്ങെനെ ആയിരുന്നു ക്ഷേത്രത്തിന്റെ പരിസരത്തുള്ളതും അല്ലാത്തതുമായ നിരവധി യുവാക്കൾ ക്ഷേത്ര കോമ്പൗണ്ട് മതിൽ ചാടിക്കടന്ന്, ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായി മദ്യപാനം കഞ്ചാവ് വലി, അശ്ലീല വീഡിയോകൾ കാണുക,
അനാവശ്യമായി വഴക്ക് കൂടൽ... ബിരിയാണി ഉൾപ്പെടെയുള്ള ആഹാരങ്ങൾ ക്ഷേത്ര കോമ്പൗണ്ടിൽ വെച്ച് കഴിക്കുക... തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നു. ഇത് സാമൂഹിക സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നായിരുന്നു അന്നത്തെ പരാതിയിൽ പറഞ്ഞിരുന്നത്.
രണ്ടുദിവസം മുന്നേ വീണ്ടും ഒരു കോൾ വന്നു ക്ഷേത്ര പരിസരത്തിൽ വീണ്ടും കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് യുവാക്കൾ എത്തുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു കോൾ വന്നത്. ഉടൻതന്നെ സിഐയും പോലീസുകാരും അവിടെ എത്തിയപ്പോൾ കുട്ടികൾ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു...
മിനിഞ്ഞാന്ന് വീണ്ടും ഇതുപോലെ ഒരു കോൾ വന്നിരുന്നു വീണ്ടും ക്ഷേത്രപരിസരത്ത് യുവാക്കൾ എത്തുന്നു എന്ന് പറഞ്ഞായിരുന്നു കോൾ വന്നത്. ഉടൻതന്നെ രണ്ടു വണ്ടിയിൽ പോലീസുകാരും സി ഐ ഉൾപ്പെടെ സ്ഥലത്തേക്ക് പോയി ക്ഷേത്രത്തിലെ താഴെയും മുകളിലും ആയിട്ടാണ് നിന്നത്. സംഭവസ്ഥലത്തെത്തിയ തും യുവാക്കൾ നാലുപാടും ഓടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ നോക്കിയ നാല് യുവാക്കളെ ഞങ്ങൾ പിടികൂടി.
അപ്പോൾ തന്നെ അവരെ വണ്ടി കേറ്റി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനുള്ളിൽ കയറുന്നതിനു മുന്നേ തന്നെ കുട്ടികളുടെ മാതാപിതാക്കൾ അവിടെ എത്തിയിരുന്നു. സ്റ്റേഷന് പുറത്തുവച്ച് തന്നെ സി ഐ സർ ഇവരുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ക്ഷേത്ര പൂജകൾക്കെതിരായ ഇവർ പ്രവർത്തിക്കുമെന്നും പരാതി ഉണ്ടായിരുന്നു. എന്ന് പറഞ്ഞു. സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഈ യുവാക്കൾ മൈനർ ആണെന്ന് അറിയുന്നത്. മൈനർ ആയതിനാൽ കേസും രജിസ്റ്റർ ചെയ്യാതെ വിടുകയായിരുന്നു. ഈയൊരു സംഭവം നടന്നത് മിനിഞ്ഞാന്ന് ഉച്ചയ്ക്കായിരുന്നു.
അതിനുശേഷം ഇവർ ഹോസ്പിറ്റലൈസെഡ് ആകുന്നത് ഞായറാഴ്ച 7 മണിക്കോ എട്ടുമണിക്കോ ആണ്. ഉച്ചയ്ക്ക് ഉണ്ടായ സംഭവത്തിൽ പോലീസ് ഇവരെ അടിച്ചുപരിക്കേൽപിച്ച താണെങ്കിൽ ഇവർക്ക് വീട്ടുകാരോട് പറഞ്ഞു അന്നുച്ചയ്ക്കോ വൈകിട്ടോ ഹോസ്പിറ്റലൈസഡ് ആകാമായിരുന്നു. എന്നാൽ അപ്പോൾ ഒന്നും ചകിത്സ നേടാതെ രാത്രിയിൽ ചികിത്സ നേടിയതിൽ ഗൂഡാലോചനയുണ്ട്.
കൂടാതെ പിടികൂടിയതിൽ ഒരു കുട്ടിയുടെ പിതാവിന്റെ ചായക്കട അതായത് 15/5/2021 ൽ ആ കുട്ടിയുടെ അച്ഛൻ അഞ്ചുതെങ്ങുമൂടിൽ ചായക്കട നടത്തുന്നതാണ്. അദ്ദേഹത്തിന്റെ പേര് സന്തോഷ് കുമാർ എന്നാണ് ഇയാൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കട തുറന്നതിനാൽ കട അടപ്പിക്കുകയും കടക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
കേസ് നമ്പർ 1022/2021 ഈ കേസ് നിലനിൽക്കുന്നതിനാൽ ഇതിനുശേഷം ഇവർക്ക് കട തുറക്കാൻ സാധിച്ചിരുന്നില്ല. ഇതിപ്പോഴും നിലനിൽക്കുകയാണ്.
തുടർന്ന് ഇവർ പിറ്റേദിവസം കേസ് കൊടുക്കുകയും നിരവധി മാധ്യമങ്ങളെ വിളിച്ചുവരുത്തി പോലീസുകാർ ഉപദ്രവിച്ചു എന്ന് പറയുകയും ചെയ്തു. അതിനുശേഷം ഇന്നലെ ബാലാവകാശ കമ്മീഷനിൽ നിന്നും ഉദ്യോഗസ്ഥർ ഒക്കെ പോലീസ് സ്റ്റേഷനിൽ വന്നു.
സ്പോട്ട് കാണിച്ചു കൊടുക്കാനായി മൂന്നു പോലീസുകാരെയും അവരുടെ കൂടെ വിട്ടു. ബാലാവകാശ കമ്മീഷന് അമ്പലം കാണണം എന്ന് പറഞ്ഞതിനാൽ ഒരു ജീപ്പിൽ മൂന്ന് പൊലീസുകാരും കൂടെ കയറിപ്പോയി. അന്നേരം ജീപ്പ് ലോക്ക് ചെയ്തിട്ടില്ലായിരുന്നു.
തിരിച്ചു വന്ന ഉടനെ കുട്ടികൾ ജീപ്പിന് അകത്തുനിന്നും ഒരു വയർ എടുത്തു പോലീസ് ഞങ്ങളെ അടിച്ച വയർ ഇതാണെന്ന് കാണിച്ചു ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരുടെ കയ്യിൽ കൊടുത്തു. തിരിച്ചുവന്ന് സമയത്താണ് കറക്ടായിട്ട് കുട്ടികൾ പോലീസിന്റെ കയ്യിൽ എൽപ്പിക്കുന്നത്.
വീണ്ടും പോലീസുകാർക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. പൊലീസുകാർക്കെതിരെ മനപ്പൂർവ്വവും ബോധപൂർവ്വമായി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ഡിവൈഎസ്പിക്ക് ആയിരുന്നു ഈ കുട്ടികൾ പരാതി നൽകിയിരുന്നത്. മേലുദ്യോഗസ്ഥർ ഞങ്ങളുടെ മൊഴിയെടുക്കുകയും തുടർനടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha