'കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് സംസ്ഥാനത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പൊതുവായ ആവശ്യമാണ്'; കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കിയ ഹൈകമാന്‍ഡ് തീരുമാനം മുഴുവന്‍ കോണ്‍ഗ്രസുകാരും പൂര്‍ണമായും അംഗീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കിയ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ തീരുമാനം മുഴുവന്‍ കോണ്‍ഗ്രസുകാരും പൂര്‍ണമായും അംഗീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. അതില്‍ ഗ്രൂപ്പ് വിവേചനമില്ല. ഏതെല്ലാം തരത്തിലാണ് കോണ്‍ഗ്രസില്‍ മാറ്റം വേണ്ടതെന്ന് പുതിയ പ്രസിഡന്‍റ് വന്ന ശേഷം തീരുമാനിച്ച് അതുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഈ സംസ്ഥാനത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പൊതുവായ ആവശ്യമാണ്. ഇത് പൂര്‍ണമായും നിറവേറ്റാന്‍ കെ. സുധാകരന് കഴിയും എന്നാണ് പ്രതീക്ഷ. ആരും ഗ്രൂപ്പിന് അതീതരല്ല എന്ന കെ.സി. ജോസഫിന്‍റെ പ്രസതാവനയെ കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിച്ചു.
മുമ്ബും കോണ്‍ഗ്രസ് കേരളത്തിലും ദേശീയതലത്തിലും വന്‍ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍, ആ പരാജയത്തെ അതിജീവിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നിട്ടുണ്ട്. അത്കൊണ്ട് ഇത്തവണത്തെ പരാജയത്തില്‍ ഒരുകോണ്‍ഗ്രസുകാരനും നിരാശനല്ല. -ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha