കൊടകര കവര്‍ച്ച കേസ്; കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം വെളുപ്പെടുത്തി ധര്‍മ്മരാജന്റെ നിര്‍ണായക നീക്കം; പണം തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു

കൊടകര കവര്‍ച്ച കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം വെളുപ്പെടുത്തി ധര്‍മ്മരാജന്റെ നിര്‍ണായകമായ നീക്കം. ഇത്രയും കാലം 25 ലക്ഷത്തിന്റെ ഉറവിടം മാത്രം വ്യക്തമാക്കിയായിരുന്നു അദ്ദേഹം നേരത്തെ പൊലിസിന് നല്‍കിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് ഇദ്ദേഹം പറഞ്ഞത്. അതില്‍ ഒരു കോടി രൂപ തന്റേതാണെന്നും അതിനു സ്രോതസുണ്ടെന്നതിനാല്‍ പണം എത്രയും പെട്ടെന്ന് തിരിച്ചുവേണമെന്നുമാണ് ആവശ്യപ്പെടുന്നത്.
ഒരു കോടി രൂപയുടെ സ്രോതസ് തെളിയിക്കുന്ന രേഖകളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് രേഖകള്‍ ഹാജരാക്കിയത്.
ദില്ലിയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനായാണ് പണം കൊണ്ടുപോയതെന്നാണ് ധര്‍മരാജന്റെ വെളിപ്പെടുത്തല്‍. അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ ബി.ജെ.പി വലിയ തോതില്‍ പ്രതിരോധത്തിലാകുന്ന സമയത്താണ് ധര്‍മ്മരാജന്റെ പുതിയ നീക്കം. നഷ്ടപ്പെട്ട പണത്തില്‍ 1.40 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2.10 കോടി രൂപ ഇനിയും കണ്ടെത്താനുണ്ട്. താന്‍ ബിസിനസുകാരനാണെന്നും അതിന് വേണ്ടിയാണ് പണമെന്നും കോടതിയില്‍ ധര്‍മ്മരാജന്‍ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha