കേരളത്തിന് ഇന്ന് കുറച്ച് ആശ്വസിക്കാം... എന്നാലും സെഞ്ചറി കൈവിടാതെ മരണങ്ങൾ! കേസുകൾ 15,000...

കേരളത്തിൽ ഇന്ന് പുറത്ത് വന്നിട്ടുള്ള കൊറോണ വാർത്തകള് ജനങ്ങൾക്ക് കുറച്ച് പ്രതീക്ഷ നൽകുന്നതാണ്. ഇന്ന് കേസുകളിൽ ഇന്നലത്തെ അപേക്ഷിച്ച് കുറച്ച് കൂടുതൽ ആണെങ്കിലും മരണത്തിൽ കുറച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നും മലപ്പുറം ജില്ല തന്നെ കേസുകളിൽ മുന്നിൽ എത്തിയിട്ടുണ്ട്. 6 ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു പുറത്താണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ ഏറെ ആശങ്ക പരത്തുന്നത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ്. ഇവയെല്ലാം കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി ഉയർന്നിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,43,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,04,011 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,12,155 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രാജ്യത്തും ഇന്ന് ആശ്വാസദിനം തന്നെയാണ്. രണ്ട് മാസത്തിൽ ഇത് ആദ്യമായി ഇന്ന് കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതുതായി ഇന്ന് 86,498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. ഇതിൽ രോഗമുക്തി നിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന് ഏറെ ആശ്വാസം നൽകുന്നതാണ്. 13,03,702 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് ഇനിയും ചികിത്സയിലുള്ളത്.
അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തിയിട്ടുള്ളതായി പുതിയൊരു വാർത്ത കൂടി പുറത്ത് വന്നിട്ടുണ്ട്. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha