കെപിസിസി തലപ്പത്ത് വൻ അഴിച്ചുപണിയുമായി ഹൈക്കമാന്‍ഡ്; കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി. സിദ്ദിഖ് എന്നിവരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു; വര്‍ക്കിങ് പ്രസിഡന്റെ സ്ഥാനത്ത് നിന്നും കെ.വി. തോമസിനെ ഒഴിവാക്കി

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു. കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി. സിദ്ദിഖ് എന്നിവരെയാണ് വര്‍ക്കിങ് പ്രസഡന്റുമാരായി നിയമിച്ചിരിക്കുന്നത്. സമുദായ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടാണ് വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനം.
പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ട് കെപിസിസിയുടെ തലപ്പത്ത് വലിയ അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുന്ന കാര്യത്തിലും മറ്റ് അഴിച്ചുപണികളുടെ കാര്യത്തിലും വരുംദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
നേരത്തെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന.
https://www.facebook.com/Malayalivartha