പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്‍. ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തപ്രമേയ നോട്ടീസ് നല്‍കിയത്.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന മൂലം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ധനയ്ക്ക് കേന്ദ്രമാണ് ഉത്തരവാദിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഗുരുതര സാഹചര്യമാണ് ഇത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പങ്കില്ല. പ്രതിപക്ഷ നോട്ടീസ് ദുഷ്ടലാക്കോടെയാണ്. മറ്റ് സംസ്ഥാനങ്ങളിലെ അത്ര നികുതി പോലും കേരളത്തിലില്ലെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha